20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഇ-സ്പോർട്സ് ലോകകപ്പിന് റിയാദിൽ ഉജ്ജ്വല തുടക്കം; 60 ദശലക്ഷം ഡോളറിന്റെ സമ്മാനം, 29 ലക്ഷം സന്ദർശകരെത്തും
Uncategorized

ഇ-സ്പോർട്സ് ലോകകപ്പിന് റിയാദിൽ ഉജ്ജ്വല തുടക്കം; 60 ദശലക്ഷം ഡോളറിന്റെ സമ്മാനം, 29 ലക്ഷം സന്ദർശകരെത്തും


റിയാദ്: ഇ-സ്പോർട്സ് ഗെയിമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻറിന് റിയാദിൽ തുടക്കമായി. ഇലക്ട്രോണിക് സ്പോർട്സ് രംഗത്ത് പുതുചരിത്രം രചിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനത്തിന് ചൊവ്വാഴ്ച രാത്രി റിയാദിലെ ബൊളിവാർഡ് സിറ്റിയാണ് വേദിയായത്. ഒളിമിന്നും ഉദ്ഘാടന ചടങ്ങിനാണ് ബെളിവാർഡ് സിറ്റി സാക്ഷിയായത്. ചരിത്രത്തിലാദ്യമായി നടക്കുന്ന ടൂർണമെൻറിന്റെ ആഹ്ലാദത്തിൽ റിയാദിന്റെ ആകാശം വർണപകിട്ടാർന്ന കരിമരുന്ന് പ്രയോഗം കൊണ്ട് അലങ്കൃതമായി.

ഇനി രണ്ട് മാസം ബെളിവാർഡ് സിറ്റി ആവേശകരമായ ഇ-സ്പോർട്സ് ടൂർണമെൻറുകളുടെയും ആരാധകരുടെയും വേദിയും ലക്ഷ്യസ്ഥാനവുമാകും. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു ലോകകപ്പ്. വിവിധ ഇലക്ട്രോണിക് ഗെയിമുകളിലായി 22ലധികം ടൂർണമെൻറുകളാണ് നടക്കുന്നത്. 500ലധികം ടീമുകളിലായി 1500ലേറെ പ്രഫഷനൽ കളിക്കാർ ടൂർണമെൻറിൽ പങ്കെടുക്കും. ഇ-സ്പോർട്സ് മേഖലയിൽ ദേശീയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് 10 സൗദി ക്ലബ്ബുകളും നിരവധി അന്താരാഷ്ട്ര ക്ലബ്ബുകളും ലോകകപ്പിൽ മത്സരിക്കും.

60 ദശലക്ഷം ഡോളറാണ് വിജയികൾക്കുള്ള മൊത്തം സമ്മാന തുക. ഇ-സ്പോർട്സ് മേഖലയിലെ ചരിത്രപരവും അഭൂതപൂർവവുമായ സമ്മാനമാണിതെന്നാണ് വിലയിരുത്തൽ. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദ, സാംസ്കാരിക, കായിക പരിപാടികൾ എന്നിവയോടെയാണ് ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിച്ചത്. ടൂർണമെൻറ് കാലയളവിൽ ലോകമെമ്പാടുമുള്ള 29 ലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Aswathi Kottiyoor

ഓരോരുത്തര്‍ക്കും 4800 രൂപ ലഭിക്കും, രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്

Aswathi Kottiyoor

ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനത്തിനെത്തിയ മന്ത്രി റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox