22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം: മന്ത്രി ശിവൻകുട്ടി
Uncategorized

ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം: മന്ത്രി ശിവൻകുട്ടി


തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. എന്തുകൊണ്ട് സജി ചെറിയാൻ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവൻകുട്ടി മറുപടി നൽകി. 10ാം ക്ലാസ് പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

മന്ത്രി സജി ചെറിയാൻ പറഞ്ഞത് സത്യമല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്. പണ്ടും പലതും അങ്ങനെ പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്. തിരുത്താൻ സമയം കൊടുക്കാമെന്നും ശിവൻകുട്ടി പറഞ്ഞു. ആര്യാ രാജേന്ദ്രന് എതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ചർച്ചകൾ നടക്കുകയാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ചർച്ചകളെ കുറിച്ച് താൻ പറയുന്നില്ല. പക്ഷെ പുറത്ത് വന്ന വാർത്തകൾ ശരിയല്ല. ചില മാധ്യമങ്ങൾ മനഃപൂർവം വാർത്തയുണ്ടാക്കുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു.

തിരുവനന്തപുരത്ത് ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾ യോഗം ചേർന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും ഹാപ്പിയാണെന്നും എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Related posts

വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

Aswathi Kottiyoor

‘ഇത് നിങ്ങള്‍ സ്ഥിരം ചെയ്യുന്ന വേഷമല്ലേ’? വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ജോണ്‍ എബ്രഹാം

Aswathi Kottiyoor

കോവിഡ്‌ കുതിച്ചുയരുന്നു ; ആകെ രോഗികൾ 25,587 ആയി.*

Aswathi Kottiyoor
WordPress Image Lightbox