മനുഷ്യൻ എന്ന നിലയിൽ നമുക്ക് പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അവയുടെ പ്രത്യാഘാതവും പരമാവധി നിയന്ത്രിക്കാൻ പറ്റും. ആദ്യമായിട്ട് നമ്മൾ ഒറ്റ പ്രാവിശ്യം ഉപയോഗമുള്ള പ്ലാസ്റ്റിക് ഒഴിവാക്കുക. ഇതിൽ വാട്ടർ ബോട്ടിൽ, പ്ലാസ്റ്റിക് കവർ, ഡിസ്പോസബിൾ പ്ലേറ്റ്, ഡിസ്പോസബിൾ സ്പൂൺ, സ്ട്രോ, എന്നിവ വരും. നിങ്ങളുടെ വശം എപ്പോഴും ഒരു “വീണ്ടും ഉപയോഗിക്കാവുന്ന” വാട്ടർ ബോട്ടിൽ, തുണിയുടെ ബാഗ്, മുളയുടെ സ്ട്രോ എന്നിവ കൂടെ കരുതുക. അത് പോലെ തന്നെ, പാർട്ടിക്ക് പോകുമ്പോൾ സ്റ്റീൽ പ്ലേറ്റും സ്റ്റീൽ സ്പൂണും കൂടെ കൈയിൽ കരുതുക. ഇതിൽ നാണം വരേണ്ട ആവശ്യം ഇല്ല.. നിങ്ങൾ മറ്റുള്ളവർക്കൊരു പ്രചോദനം ആകട്ടെ. രണ്ടാമതായി നമ്മൾ 5Rs പ്രാക്ടീസ് ചെയ്യണം. എന്താണ് 5Rs? Refuse, Reduce, Reuse, Repurpose and Recyle. 1. Refuse (നിരസിക്കുക) – നമ്മൾ ബോധ പൂർവം ഒരു സാധനം നിരസിക്കുവാണെങ്കിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാൻ പറ്റും. പ്രത്യേകിച്ച് സൗജന്യമായി കിട്ടുന്ന സാധനങ്ങൾ. ഒരു സാധനം വാങ്ങിക്കുന്നതിനു മുൻപ് സ്വന്തവുമായി ചോദിക്കുക – എനിക്കിതിന്റെ ആവിശ്യം ഉണ്ടോ, ഞാൻ ഇത് പരമാവധി ഉപയോഗിക്കുമോ? അഥവാ വാങ്ങണമെങ്കിൽ നല്ല ക്വാളിറ്റി ഉള്ള സാധനം വാങ്ങിക്കുക. 2. Reduce (കുറക്കുക) – നമ്മടെ കൈയിലുള്ള പ്ലാസ്റ്റിക് സാധനങ്ങളുടെ എണ്ണം കുറക്കുക. ഒന്ന് ആലോചിച്ചു നോക്കൂ.. നിങ്ങൾ ചിലപ്പോൾ നിങ്ങളുടെ 80% പ്ലാസ്റ്റിക് സാധനങ്ങളും ചിലപ്പോൾ 20% സമയം മാത്രമേ ഉപയോഗിക്കുന്നുള്ളായിരിക്കും. വളരെ ചുരുക്കം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കുക. 3. Reuse (വീണ്ടും ഉപയോഗിക്കുക) – പ്ലാസ്റ്റിക് സാധനങ്ങൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക. പക്ഷെ ബോട്ടിലുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അവ നല്ല പോലെ കഴുകി ഉപയോഗിച്ചില്ലെങ്കിൽ ബാക്ടീരിയയുടെ അളവ് കൂടാൻ അവസരം വരും. അതുകൊണ്ടു പ്ലാസ്റ്റിക് സാധനങ്ങൾ നല്ലതു പോലെ കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കുക. വെള്ളത്തോടെ കൂടെ മേടിക്കുന്ന ബോട്ടിലുകൾ കൂടുതൽ പ്രാവിശ്യം ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. 4. Repurpose (വേറെ കാര്യത്തിന് ഉപയോഗിക്കുക) – ഒരു പ്ലാസ്റ്റിക് സാധനം കളയുന്നതിനു മുൻപ് അത് വേറെ എന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുക. ഉദാഹരണമായി വാട്ടർ ബോട്ടിലുകൾ ചെറിയ മാറ്റം വരുത്തി പല കാര്യത്തിനും ഉപയോഗിക്കാൻ പറ്റും. ചെറിയ മാറ്റം വരുത്തി പ്ലാസ്റ്റിക് ബോട്ടിലുകൾ ചെടി വളർത്താൻ ഉപയോഗിക്കാം, പേനകൾ സൂക്ഷിക്കാൻ ഉപയോഗിക്കാം, ഫോൺ ചാർജ് ചെയ്യുന്ന സ്റ്റാൻഡ് ആയിട്ട് ഉപയോഗിക്കാം. നിങ്ങൾ യൂട്യൂബിൽ സെർച്ച് ചെയ്താൽ വളരെ സൃഷ്ടിപരമായ ആശയങ്ങൾ കിട്ടും. 5. Recycle (പുനരുല്പാദനം) – നിങ്ങളുടെ കൈയിൽ ഉള്ള ഒരു പ്ലാസ്റ്റിക് സാധനം ഏതൊരു രീതിയിലും ഉപയോഗിക്കാൻ പറ്റുന്നില്ല എങ്കിൽ അവ പുനരുത്പാദനത്തിനു നിക്ഷേപിക്കുക. അവ ഒരിക്കലും മണ്ണിലോ വെള്ളത്തിലോ നിക്ഷേപിക്കരുത്. നമ്മുടെ മുനിസിപ്പാലിറ്റികളും മറ്റു പല സ്ഥാപനങ്ങളും പ്ലാസ്റ്റിക് സാധനങ്ങൾ വേർതിരിച്ചു ശേഖരിക്കാറുണ്ട്. നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം, നിയമങ്ങൾ അനുസരിച്ചു ശരിയായ സ്ഥലത്തു പ്ലാസ്റ്റിക് നിക്ഷേപിക്കുക. നമ്മുടെ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം കാരണം കടൽ ജീവികൾ ആണ് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. അതുകൊണ്ടു നമുക്ക് പ്ലാസ്റ്റിക് ബോധപൂർവം ഉപയോഗിക്കാനും ഉപയോഗം കഴിഞ്ഞു പുനരുത്പാദനത്തിനും ശ്രമിക്കാം. നമ്മുടെ ഈ ചെറിയ ശ്രമം മനുഷ്യരെ മാത്രമല്ല മറ്റു ജീവികളുടെയും പ്രകൃതിയുടെയും നിലനിൽപിന് അനുകൂല അവസ്ഥ ഉണ്ടാക്കും. –