24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കിട്ടിയത് പൂജ്യം സീറ്റ്, അണ്ണാമലൈ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുത്ത് ബ്രിട്ടനിലേക്ക്, ലക്ഷ്യം ഫെല്ലോഷിപ്പ്
Uncategorized

കിട്ടിയത് പൂജ്യം സീറ്റ്, അണ്ണാമലൈ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുത്ത് ബ്രിട്ടനിലേക്ക്, ലക്ഷ്യം ഫെല്ലോഷിപ്പ്


ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, തമിഴ്‌നാട് ബിജെപി അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടത്. ഫെലോഷിപ്പിന് വേണ്ടിയാണ് അണ്ണാമലൈ യുകെയിലേക്ക് പോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് മാസത്തെ കോഴ്സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നത്. എന്നാൽ, ഇക്കാര്യം അണ്ണാമലൈ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി തമിഴ്നാട്ടിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഒരുസീറ്റ് പോലും ബിജെപിക്ക് നേടാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി രണ്ടുതവണയാണ് പ്രധനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്. എന്നാൽ, അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ പോലും ദയനീയ പ്രകടനമാണ് ബിജെപി നടത്തിയത്. അണ്ണാമലൈക്ക് സംസ്ഥാന അധ്യക്ഷ പദവി നൽകിയതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. എന്നാൽ, അണ്ണാമലൈ ഒളിച്ചോടുകയാണെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചു.

Related posts

കുടുംബ സമേതം മൂകാംബികയ്ക്ക് പോയി, തിരിച്ചെത്തിയപ്പോൾ വീടിന്‍റെ വാതിൽ തകർത്ത നിലയിൽ; കവർന്നത് 35 പവൻ സ്വർണ്ണം

Aswathi Kottiyoor

നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; സംഭവം ചേർത്തലയില്‍

Aswathi Kottiyoor

കിഫ്ബി ജോലി തട്ടിപ്പ്: അഖിൽ സജീവ് വ്യാജ നിയമന ഉത്തരവുണ്ടാക്കി; സിഐടിയു ഓഫീസിൽ വച്ചും പണം വാങ്ങി

Aswathi Kottiyoor
WordPress Image Lightbox