26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വീട്ടിലെ അലമാരയിൽ നിന്ന് 30 പവനിലധികം സ്വർണവും പണവും കാണാതായി: അന്വേഷണം നീണ്ടത് അടുത്ത ബന്ധുവിലേക്ക് തന്നെ
Uncategorized

വീട്ടിലെ അലമാരയിൽ നിന്ന് 30 പവനിലധികം സ്വർണവും പണവും കാണാതായി: അന്വേഷണം നീണ്ടത് അടുത്ത ബന്ധുവിലേക്ക് തന്നെ


ബാലരാമപുരം: പട്ടപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. കൊല്ലം പത്തനാപുരം കലഞ്ഞൂര്‍ ഡിപ്പോ ജംങ്ഷനില്‍ അന്‍സി മന്‍സിലില്‍ അല്‍-അമീന്‍ ഹംസയാണ് (21) പിടിയിലായത്. ബാലരാമപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവിനെ പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം കോഴോട് ജിആര്‍ ഭവനില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെ അലമാര കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളടെ ഭര്‍ത്താവാണ് അല്‍ അമീന്‍. പ്രണയ വിവാഹമായിരുന്നു ഇയാളുടേത്. മോഷണം നടന്ന വീടിന്റെ തൊട്ടടുത്താണ് അൽ അമീന്റെ ഭാര്യവീട്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അല്‍അമീന്‍ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പത്തനാപുരത്തേക്ക് പോയി. സംശയം തോന്നിയവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അല്‍അമീന്‍ പിടിയിലായത്.

സുരേഷ് ബാബുവിന്റെ ഭാര്യയും മരുമകളും തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്തായിരുന്നു അലമാര കുത്തിതുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30.5 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഓട്ടോ തൊഴിലാളിയായ സുരേഷ് ബാബു ഈ സമയത്ത് കൂട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. ഭാര്യ രേണുകയും മരുമകള്‍ താരയും തൊഴിലുറപ്പ് ജോലിക്കും പോയി. രാവിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന, സ്ഥിരമായി അണിയുന്ന മാല അണിഞ്ഞ ശേഷം അലമാര അടച്ച് താക്കോൽ മാറ്റി വെച്ച ശേഷമാണ് താര ജോലിക്ക് പോയത്.

Related posts

വിമാനമിറങ്ങി ജലപാതയിലേക്ക്; സഞ്ചാരികൾക്ക് തൊട്ടരികെ ബോട്ടിങ് അനുഭവം, പ്രാഥമിക രൂപരേഖ തയാർ.

Aswathi Kottiyoor

ഇന്ന് ഗണപതി മിത്ത്, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ; മറ്റു മതങ്ങളെ കുറിച്ച് പറയാൻ ആർക്കും ധൈര്യമില്ലെന്ന് ഉണ്ണി മുകുന്ദൻ

Aswathi Kottiyoor

തൃശ്ശൂര്‍ എടുക്കുമോ, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി ഇന്നെത്തും,വൈകിട്ട് നഗരത്തില്‍ റോഡ് ഷോ

Aswathi Kottiyoor
WordPress Image Lightbox