26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • രണ്ടും കൽപ്പിച്ച് പതഞ്ജലി ഫുഡ്സ്; ലക്ഷ്യം എഫ്എംസിജി ബിസിനസ് രംഗത്തെ സൂപ്പർ ബ്രാൻഡ് പദവി
Uncategorized

രണ്ടും കൽപ്പിച്ച് പതഞ്ജലി ഫുഡ്സ്; ലക്ഷ്യം എഫ്എംസിജി ബിസിനസ് രംഗത്തെ സൂപ്പർ ബ്രാൻഡ് പദവി


എഫ്എംസിജി ബിസിനസ് രംഗത്ത് സജീവമാകാനൊരുങ്ങി പതഞ്ജലി ഫുഡ്സ്. ഇതിന്റെ ഭാഗമായി മാതൃ കമ്പനിയായ പതഞ്ജലി ആയുർവേദിന്റെ ഉടമസ്ഥതയിലുള്ള ഹോം, പേഴ്‌സണൽ കെയർ ബിസിനസ്സ് വാങ്ങുന്നതിന് പതഞ്ജലി ഫുഡ്സ് തീരുമാനിച്ചു. 1100 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ഇന്ന് ഓഹരി വിപണി തുറന്ന ഉടൻ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരികൾ ബിഎസ്ഇയിൽ നാല് ശതമാനം ഉയർന്ന് 1769.15 രൂപയിലെത്തി. പതഞ്ജലി ആയുർവേദ് നടത്തുന്ന മുഴുവൻ ഭക്ഷ്യേതര ബിസിനസ് സ്ഥാപനങ്ങളുടെയും ഏറ്റെടുക്കലിന് ബോർഡ് അംഗീകാരം നൽകിയതായി പതഞ്ജലി ഫുഡ്സ് വ്യക്തമാക്കി. പതഞ്ജലി ആയുർവേദിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരമുദ്രകളും അനുബന്ധ ബൗദ്ധിക സ്വത്തവകാശങ്ങളും ഉപയോഗിക്കാൻ പതഞ്ജലി ഫുഡ്‌സിനെ അനുവദിച്ചുകൊണ്ട് ലൈസൻസിംഗ് കരാറിൽ ഏർപ്പെടാനും ഇരു കമ്പനികളും സമ്മതിച്ചിട്ടുണ്ട്.

പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ (പിഎഎൽ) ഹോം & പേഴ്സണൽ കെയർ ബിസിനസ്സിന് നിലവിൽ ഇന്ത്യയിലെ എഫ്എംസിജി മേഖലയിൽ ശക്തമായ ബ്രാൻഡ് മൂല്യമുണ്ട്. നിലവിൽ, പതഞ്ജലി ആയുർവേദയുടെ ഭക്ഷ്യേതര ബിസിനസ്സ് വിഭാഗം ദന്ത സംരക്ഷണം, ചർമ്മ സംരക്ഷണം, ഹോം കെയർ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയാണ് വിൽപന നടത്തുന്നത്.

Related posts

ക്ഷേത്ര ഉത്സവത്തിനിടെ വയനാട്ടിൽ കൂട്ടത്തല്ല്; തമ്മിൽത്തല്ലിയത് വിദ്യാർത്ഥികൾ

Aswathi Kottiyoor

ആ കാരണം അയാൾക്കേ അറിയൂ! കഴുത്തിൽ ആഴത്തിലേറ്റ മുറിവ് മരണ കാരണം, 19കാരിയായ ഭാര്യയെ കൊന്ന പ്രതി കുറ്റം സമ്മതിച്ചു

Aswathi Kottiyoor

മാനന്തവാടിയിൽ വനംവകുപ്പിൻ്റെ 13 സംഘവും പൊലീസിൻ്റെ അഞ്ച് സംഘവും പട്രോളിംഗ് നടത്തും; സ്കൂളുകൾക്ക് ഇന്ന്അവധി

Aswathi Kottiyoor
WordPress Image Lightbox