26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം, ശമ്പളവും അലവൻസും വേണ്ടെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി
Uncategorized

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം, ശമ്പളവും അലവൻസും വേണ്ടെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി


ഹൈദരാബാദ്: സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തൻ്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തൻ്റെ ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ നവീകരണത്തെക്കുറിച്ചും ഫർണിച്ചറുകൾ വാങ്ങുന്നതിനെക്കുറിച്ചും തന്നോട് ചോദിച്ചെങ്കിലും താൻ നിരസിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പ് ഓഫീസിന്റെ അറ്റകുറ്റപ്പണി വേണ്ടെന്ന് ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. പുതിയ ഫർണിച്ചറുകൾ വാങ്ങരുതെന്നും നിർദേശം നൽകി. ആവശ്യമെങ്കിൽ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തേക്ക് സഭയിൽ ഹാജരാകുന്നതിന് 35,000 രൂപ ശമ്പളവുമായി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട രേഖകളിൽ ഒപ്പ് വാങ്ങാനാണ് വന്നത്. എന്നാൽ, ശമ്പളം വേണ്ടെന്ന് പറഞ്ഞു. മന്ത്രിയെന്ന നിലയിൽ താൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് രാജ് വകുപ്പിന് മതിയായ ഫണ്ട് ഇല്ലെന്നതാണ് ഈ ആനുകൂല്യങ്ങൾ നിഷേധിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

Related posts

മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന ലഘുലേഘ വിതരണം ചെയ്തു: പോലീസ് മുൻ സർക്കിൾ ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor

റിയാസ് മൗലവി വധം; ‘ഒത്തുകളി നടന്നെന്ന് സംശയം’, പൊലീസിനും പ്രോസിക്യൂഷനുമെതിരെ സമസ്ത മുഖപത്രം

Aswathi Kottiyoor

തിരുനെല്ലി അപ്പപ്പാറയിൽ ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox