23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേരളത്തിന്റെ പൊതുവിദ്യാഭ്യാസരം​ഗം മികച്ചത്’; വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാകുന്നുവെന്ന് മുഖ്യമന്ത്രി
Uncategorized

കേരളത്തിന്റെ പൊതുവിദ്യാഭ്യാസരം​ഗം മികച്ചത്’; വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാകുന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷ ബിരുദ കോഴ്സുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാവുന്നു. പരമ്പരാഗത കോഴ്സുകൾ ആധുനിവത്കരിച്ചു. അടുത്ത ഘട്ടത്തിൽ നിലവിലെ പോഗ്രാമുകൾ തന്നെ പുതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് നൊബേൽ സമ്മാനജേതാക്കളുടെ ടീമിലും ഒരു മലയാളി ഉണ്ടാകും. പക്ഷേ ആ മികവ് കേരളത്തിൽ ഉണ്ടാകുന്നില്ല. നമ്മുടെ പ്രതിഭകൾ ഇവിടം വിടുമ്പോഴാണ് റിസൾട്ട് ഉണ്ടാക്കുന്നതെന്നും അതെന്ത് കൊണ്ടെന്ന് നമ്മൾ പരിശോധിക്കണം. തുടർച്ചയായ പഠനവും ടെസ്റ്റും എന്ന രീതി നമുക്ക് വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സർവകലാശാലനിയമങ്ങൾ അറുപഴഞ്ചനായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവ ഇനിയും പഴയപടി തുടരാൻ ആവില്ല. അത് പുതിയ തലമുറയോടുള്ള അനീതിയാവും. സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നും വിമർശിച്ചു. സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related posts

തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; കറുത്ത ബാനര്‍ ഉയര്‍ത്തി SFI

Aswathi Kottiyoor

‘നേതാക്കളെ കണ്ടാൽ എന്താണ് പ്രശ്നം?’; ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ പ്രകാശ് ജാവദേക്കർ

Aswathi Kottiyoor

സിനിമാ നടനും ബിഗ് ബോസ് താരവുമായ ഡോ. രജിത് കുമാറിനെ തെരുവുനായ കടിച്ചു

Aswathi Kottiyoor
WordPress Image Lightbox