29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം:ഹൈക്കോടതി
Uncategorized

സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം:ഹൈക്കോടതി


എറണാകുളം:സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് നൽകണം. സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂർ പട്ടാന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവർത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ബിന്ദു വേങ്ങാട്ടേരി ആണ് ഹർജി നൽകിയത്.

Related posts

ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു

Aswathi Kottiyoor

വയനാട് ചെറുവിമാനത്താവളം: മാനന്തവാടിയിൽ അനുയോജ്യ സ്ഥലമെന്ന് പ്രാഥമിക പഠനം

Aswathi Kottiyoor

എട്ടു വയസ്സുകാരി നേരിട്ടത് ക്രൂരപീഡനം, പുറത്തറിഞ്ഞത് സ്കൂൾ അധികൃതർ വഴി; യുവാവ് അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox