26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നിരവധി കേസുകളിൽ പ്രതി, പൊലീസിന് തീരാ തലവേദന; ഹരിപ്പാട് 2 യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി
Uncategorized

നിരവധി കേസുകളിൽ പ്രതി, പൊലീസിന് തീരാ തലവേദന; ഹരിപ്പാട് 2 യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

ഹരിപ്പാട് : ആലപ്പുഴയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി. ഹരിപ്പാട് കുമാരപുരം സ്വദേശികളായ ചിങ്ങംത്തറയിൽ ശിവപ്രസാദ് (28), താമല്ലാക്കൽ കൃഷ്ണ കൃപ വീട്ടിൽ രാഹുൽ ( 30) എന്നിവരെയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശനുസരണം നാടുകടത്തിയത്.

ഹരിപ്പാട് എസ് എച്ച് ഒ അഭിലാഷ് കുമാർ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾ ജില്ലയിൽ പൊലീസിന് തീരാ തലവേദനയായിരുന്നു. ഇവർക്ക് 6 മാസത്തേക്ക് ആലപ്പുഴ ജില്ലയിൽ കയറുന്നതിനാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം വയനാട്ടിലും ഒരാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. അമ്പലവയലിനടുത്ത വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ‘ബുളു’ എന്ന ജിതിന്‍ ജോസഫ്(35)നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്.

അമ്പലവയല്‍, കല്‍പ്പറ്റ, ഹൊസൂര്‍, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, മാനന്തവാടി, തലപ്പുഴ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, കഠിനമായ ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ജോസഫ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Related posts

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

‘വലിഞ്ഞുകയറി വന്നവരല്ല’; എല്‍ഡിഎഫിനെതിരെ ആര്‍ജെഡി, നേരിടുന്നത് കടുത്ത അവ​ഗണനയെന്ന് ശ്രേയാംസ് കുമാർ

Aswathi Kottiyoor

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; ഉടമക്ക് ഓട്ടോറിക്ഷ വിറ്റ മാനസിക സംഘർഷമുണ്ടായിരുന്നുവെന്ന് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox