കൊച്ചി: പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയായ ബഷീർ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ നടപടി. ജീവന് ഹാനികരമാകുന്ന രീതിയിൽ അണുബാധ പടർത്താൻ ശ്രമിക്കുക (269) പൊതു ജലസ്രോതസ് മലിനമാക്കുക (277) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. എടയാർ സി ജി ലൂബ്രിക്കന്‍റ് എന്ന കമ്പനിക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പെരിയാഖിൽ മാലിന്യമൊഴുക്കിയ സംഭവത്തിലാണ് കേസ്.
- Home
- Uncategorized
- അണുബാധ പടർത്താൻ ശ്രമിച്ചതടക്കം വകുപ്പുകൾ; പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസ്