ശ്രീധരൻമാർക്ക് ഇനി സിപിഎമ്മിൽ രക്ഷയില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കെകെ ശ്രീധരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായും മധു പറഞ്ഞു. അലൈൻമെന്റിൽ മാറ്റം വരുത്തി ഓട നിർമാണം എന്ന് ആരോപിച്ച് ജോലികൾ ആദ്യം തടഞ്ഞത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെകെ ശ്രീധരൻ ആയിരുന്നു. പിന്നീട് നിലപാട് മാറ്റിയെങ്കിലും വിവാദങ്ങൾക്ക് തുടക്കമിട്ടത് കെകെ ശ്രീധരന്റെ ഇടപെടലോടു കൂടിയാണ്. തർക്കം തീരുംമുൻപ് മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിൽ പൊലീസ് കാവലിൽ നിർമാണം തുടങ്ങിയിരുന്നു. ഓട നിർമാണം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
- Home
- Uncategorized
- വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിലെ ഓട നിര്‍മ്മാണം; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്