24.3 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • മാനന്തേരിയിൽ കാർ മറിഞ്ഞ് അയ്യപ്പൻകാവ് സ്വദേശിനി മരിച്ചു; നാല് പേർക്ക് പരിക്ക്
Uncategorized

മാനന്തേരിയിൽ കാർ മറിഞ്ഞ് അയ്യപ്പൻകാവ് സ്വദേശിനി മരിച്ചു; നാല് പേർക്ക് പരിക്ക്


ചിറ്റാരിപ്പറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ആറളം അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം.

Related posts

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആളാണ്’; കാസര്‍കോട് ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ

Aswathi Kottiyoor

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

പ്ലസ്‌ വൺ പ്രവേശനം,ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

Aswathi Kottiyoor
WordPress Image Lightbox