24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • തീപിടിത്തം തടയാനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയര്‍ഫോഴ്സ്
Uncategorized

തീപിടിത്തം തടയാനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചില്ല; 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയര്‍ഫോഴ്സ്

കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കുവൈത്തില്‍ വ്യാപക പരിശോധനകൾ നടത്തി ഫയർ ഫോഴ്സ്. കുവൈത്ത് ഫയർ ഫോഴ്സിലെ (കെഎഫ്എഫ്) ഫയർ പ്രിവൻഷൻ സെക്ടർ ഉദ്യോഗസ്ഥർ പൊതുജന സുരക്ഷ ഉറപ്പുനൽകുന്നതിനായി തുടർച്ചയായി പരിശോധന ക്യാമ്പയിനുകളാണ് നടത്തുന്നത്.

ഫയർ ഡിപ്പാർട്ട്‌മെന്‍റില്‍ നിന്ന് ലൈസൻസ് ലഭിക്കാത്തതിന്‍റെ പേരിലും ഫയര്‍ വകുപ്പില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും തീപിടിത്തം തടയാനുള്ള സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനുമാണ് വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. കടകൾ, ഗാരേജുകൾ, റെസ്റ്റോറന്‍റുകള്‍, നിക്ഷേപ കെട്ടിടങ്ങളുടെ ബേസ്‌മെൻറുകള്‍, പൊതു വിപണികൾ, വ്യാവസായിക സൗകര്യങ്ങൾ എന്നിവയിലെ 76 യൂണിറ്റുകൾ വ്യാഴാഴ്ച അടപ്പിച്ചു.

നിയമലംഘനങ്ങൾക്ക് അഞ്ച് മുതൽ 50,000 കുവൈത്തി ദിനാർ വരെയാണ് പിഴ ഈടാക്കുന്നതെന്ന് ജഹ്‌റ ഗവർണറേറ്റിലെ ഫയർ പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്‌ഷൻ സൂപ്പർവൈസർ ബ്രിഗേഡിയർ ഹസ്സൻ അൽ ഷമ്മാരി അറിയിച്ചു.

Related posts

പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു; സംഭവം കണ്ണൂരിൽ

Aswathi Kottiyoor

മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധി

Aswathi Kottiyoor

ടൂറിസ്റ്റ് ബസ് കാറിലിടിച്ച് യുവാവ് മരിച്ചു; ആശ്രിതര്‍ക്ക് 19 ലക്ഷം രൂപ നല്‍കാന്‍ വിധി

Aswathi Kottiyoor
WordPress Image Lightbox