26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച
Uncategorized

ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച

തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിലും സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച. ഹോം സെക്രട്ടറിയും നിയമമന്ത്രിയും വരെ തടയിട്ടിട്ടും പ്രതികളെ വിട്ടയക്കാനുള്ള ശുപാർശ ലിസ്റ്റിൽ പൊലീസിന്‍റെ തുടർ നടപടി അക്ഷരാർത്ഥത്തിൽ പാര്‍ട്ടി നേതൃത്വത്തിന്‍റെ ഉത്തരം മുട്ടിച്ചു. ലോക്സസഭാ തെര്‍ഞ്ഞെടുപ്പ് അവലോകനത്തിലും തെറ്റ് തിരുത്തൽ ചര്‍ച്ചകളിലും ഏറ്റവും അധികം പഴി കേട്ടത് ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചകളാണ്.

ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്ന വിമര്‍ശനം വരെ മുഖ്യമന്ത്രിക്കെതിരെ വന്നു. ഇതിന്‍റെ ചൂടാറും മുൻപാണ് ടിപി കേസിലെ പ്രഹരം കൂടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തൽകാലം കൈ കഴുകിയെങ്കിലും പാര്‍ട്ടിയാകെ കടുത്ത പ്രതിരോധത്തിലാണ്. അനര്‍ഹരെ ഒഴിവാക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ജൂൺ മൂന്നിനാണ് കത്തയച്ചത്. ജൂൺ 13 ന് ജയിൽ വകുപ്പും പിന്നാലെ പൊലീസും തുടര്‍ നടപടി സ്വീകരിച്ചു.

Related posts

ഭാര്യ പിണങ്ങിയതിൽ യുവാവ് വാട്ടർ ടാങ്കിൽ ചാടി മരിച്ചു, സംഭവമറിയാതെ ടാങ്കിലെ വെള്ളം 3 ദിവസം ​ഗ്രാമീണർ കുടിച്ചു!

Aswathi Kottiyoor

കേരള സ്കൂൾ ജില്ലാ ക്രിക്കറ്റ് ചാമ്പൻഷിപ്പ് 2023 നവംബർ 26 മുതൽ 29 വരെ

Aswathi Kottiyoor

കരട്‌ പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ; പൊതുപരീക്ഷ 12-ാം ക്ലാസിൽ.

Aswathi Kottiyoor
WordPress Image Lightbox