24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ ശില്പശാല നടത്തി
Uncategorized

കേളകം ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ ശില്പശാല നടത്തി

കേളകം ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ ശില്പശാല നടത്തി. മാതൃകാ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 23 പഞ്ചായത്തുകളിൽ ഒന്നാണ് കേളകം പഞ്ചായത്ത്.

ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050 ഓടെ നെറ്റ് സീറോ കാർബൺ അവസ്ഥയിൽ എത്താനുള്ള ശ്രമത്തിലാണ് നിലവിൽ സംസ്ഥാനം. ഇതിനായി നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നെറ്റ് സീറോ കാർബൺ കേരളം എന്ന പേരിൽ ഒരു ക്യാമ്പയിൻ പ്രവർത്തനം സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഈ ലക്ഷ്യത്തിലേക്ക് മാതൃക പ്രവർത്തനങ്ങൾ നടത്തുന്നതിന് കണ്ണൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 23 ഗ്രാമപഞ്ചായത്തുകളിൽ ഒന്ന് കേളകം ഗ്രാമപഞ്ചായത്ത് ആണ്. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഈ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിന് വേണ്ടിയുള്ള പഞ്ചായത്ത്തല ശില്പശാലയാണ് കേളകം വ്യാപാര ഭവനിൽ ചേർന്നത്. കേളകം ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ നടന്ന നെറ്റ് സീറോ കാർബൺ ശില്പശാല വയനാട്ടിലെ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ വി ഷക്കീല ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ബ്ലോക്ക് മെമ്പർ മേരിക്കുട്ടി തുടങ്ങി ജനപ്രതിനിധികൾ ഉൾപ്പെടെ നൂറോളം ആളുകൾ പങ്കെടുത്തു.

Related posts

ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

Aswathi Kottiyoor

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; യുവതിയുടെ പരാതിയില്‍ ആണ്‍സുഹൃത്തിനെതിരെ കേസ്

Aswathi Kottiyoor

പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ; മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox