26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • യുവതിയുമായി പരിചയമുള്ള സമയത്തെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍
Uncategorized

യുവതിയുമായി പരിചയമുള്ള സമയത്തെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍


കോട്ടയം: യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. നാട്ടകം സ്വദേശി സുരജ് രാജാണ് പിടിയിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സൂരജ് മോ‍ർഫ് ചെയ്ത ചിത്രങ്ങൾ പ്രചിപ്പിക്കുന്നെന്ന് കാണിച്ച് യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ് തിങ്കളാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തുത്.

പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൂടുതൽ ശാസ്ത്രിയ തെളിവുകൾ പൊലീസിന് കിട്ടി. സമൂമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് പ്രതി ചിത്രങ്ങൾ പ്രടരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. യുവതിയുമായി നേരെത്തെ പരിചയമുണ്ടായിരുന്ന പ്രതി ആ സമയത്ത് എടുത്ത ഫോട്ടോകളാണ് ദുരുപയോഗം ചെയ്തത്. പലപ്പോഴായി മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് സൂരജ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

Related posts

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി; തീയണച്ച് നാട്ടുകാർ, ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്

Aswathi Kottiyoor

സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും നിറച്ച കണ്ടെയ്നർ ഒറ്റരാത്രിയിൽ ‘കാണ്മാനില്ല’; തലപുകച്ച് പൊലീസ്

Aswathi Kottiyoor

ഹെയർപിൻ വളവിൽ നിന്ന് ബസ് കൊക്കയിലേക്ക് പതിച്ചു; നാല് മരണം, നിരവധിപ്പേർക്ക് പരിക്ക്

WordPress Image Lightbox