24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ
Uncategorized

തിരുവനന്തപുരത്ത് 3 വയസുകാരനെ തിളച്ച ചായയൊഴിച്ച് പൊള്ളിച്ച സംഭവം; കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.

Related posts

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം ആചരിച്ചു

Aswathi Kottiyoor

ശാസിച്ചതിലെ വൈരാഗ്യം? മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി; പ്രതികൾ പാകിസ്ഥാനികൾ

Aswathi Kottiyoor

ഇംഗ്ലണ്ടിന് രണ്ടാം ജയം; നെതർലൻഡ്‌സിനെ160 റൺസിന് പരാജയപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox