24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ‘രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ല’, നിലപാട് അറിയിച്ച് കെഎസ്ആ‍ര്‍ടിസി
Uncategorized

‘രാത്രി സമയത്ത് യാത്രക്കാർ പറയുന്നിടത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ല’, നിലപാട് അറിയിച്ച് കെഎസ്ആ‍ര്‍ടിസി

പാലക്കാട് : രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാവില്ലെന്ന് കെഎസ്ആ‍ടിസി. രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവ്വീസുകൾ നിർദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെ.എസ്.ആർ.ടി.സി കമ്മീഷനെ അറിയിച്ചു.

Related posts

ബം​ഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിം​ഗ് പൂളിൽ വീണ് മരിച്ചു

Aswathi Kottiyoor

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു

Aswathi Kottiyoor

പ്രളയക്കെടുതി, ബ്രസീലിൽ ജീവൻ നഷ്ടമായത് 75 പേർക്ക്, കാണാതായത് നൂറിലേറെ പേരെ, വെള്ളത്തിനടിയിലായി പ്രധാന നഗരങ്ങൾ

WordPress Image Lightbox