24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ വിദ്യാർഥികളുടെ കൂട്ടയടി
Uncategorized

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ വിദ്യാർഥികളുടെ കൂട്ടയടി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്ടിസി വാണിജ്യ സമുച്ചയത്തിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൂട്ടം കൂടി നിന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കും ഇടയിലേക്ക് രണ്ടു സംഘങ്ങൾ ഓടി കയറി തമ്മിൽ തല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യൂനിഫോമിട്ട വിദ്യാർഥികൾ തമ്മിലാണ് അടിപിടി കൂടുന്നത്. ഇവിടെ പതിവായി ഇത്തരത്തിൽ സംഘർഷമുണ്ടാകാറുണ്ടെന്ന് യാത്രക്കാരും സ്ഥാപനങ്ങളിലുള്ളവരും പറയുന്നു. സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ് സ്റ്റാന്റെന്നും പറയുന്നു. പൊലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related posts

ഇൻസ്റ്റ​ഗ്രാമിൽ പ്രായം 20, കാമുകിയെ കാണാൻ ആശിച്ച് യുവാവെത്തിയതോടെ സോഷ്യൽമീഡിയാ പ്രണയത്തിന് ട്വിസ്റ്റ്,ഒടുവിൽ അടിപിടി

താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗം; വിവരങ്ങൾ തന്നാൽ അന്വേഷിക്കും, വിലക്ക് മുന്നോട്ട് പോകട്ടെ; മന്ത്രി

Aswathi Kottiyoor

തസ്തിക സൃഷ്ടിക്കാതെയും ജീവനക്കാരെ നിയമിക്കാതെയും മുഖം തിരിച്ച് സർക്കാർ; ദുരിതത്തിലായി നഴ്സിങ് വിദ്യാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox