21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു
Uncategorized

നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

മലപ്പുറം: നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു. മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ മകൾ രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീൽ നാണയങ്ങളാണ് അബദ്ധത്തിൽ വിഴുങ്ങിയത്. പെരിന്തൽമണ്ണ അസന്‍റ് ഇ എൻ ടി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് നാണയങ്ങള്‍ പുറത്തെടുത്തത്.

വീട്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ അബ ദ്ധത്തിൽ വിഴുങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസന്റ് ഇ എൻ ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. സർജൻ ഡോ എൻ വി ദീപ്തി, ഡോ യദുകൃഷ്ണൻ, അനസ്‌തേഷ്യ മേധാവി ഡോ സി എച്ച് ഷബീറലി എന്നിവർ നേതൃത്വം നൽകി.

Related posts

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഇന്ന് അക്ഷയ തൃതീയ; സ്വർണഭരണ പ്രേമികളെ സ്വീകരിക്കാൻ വ്യാപാരികൾ

Aswathi Kottiyoor

വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസം; 1.30 കോടി രൂപ നഷ്ടപരിഹാരം നൽകി മൃഗസംരക്ഷണ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox