ജൂലൈ രണ്ട് വരെയാണ് യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങള്‍. ഫ്രാൻസും പോർച്ചുഗലും സ്പെയ്നും ജർമനിയും ഇംഗ്ലണ്ടും ഇറ്റലിയും ക്വാർട്ടറിൽ നേർക്കുനേർ വരാൻ സാധ്യതയുള്ള തരത്തിലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. ജൂലൈ അഞ്ചിനും ആറിനും ക്വാർട്ടർ ഫൈനലും ഒൻപതിനും പത്തിനും സെമിഫൈനലും നടക്കും. ജൂലൈ 14ന് രാത്രി പന്ത്രണ്ടരയ്ക്ക് ബെർലിനിലെ ഒളിംപിക്സ് സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് കളിയിൽ ആകെ പിറന്നത് എൺപത്തിയൊന്ന് ഗോളുകളെങ്കില്‍ മൂന്ന് ഗോളുമായി ജോർജിയയുടെ ജോർജസ് മികൗതാഡ്സെയാണ് നിലവിലെ ടോപ്സ്കോറർ.
ചെക്കിന് ചെക്ക് വച്ച് തുര്‍ക്കി
യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയത്തോടെ തുര്‍ക്കി ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തുകയായിരുന്നു. തുർക്കി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ചത്. 94-ാം മിനിറ്റിൽ സെൻക് ടോസന്‍ തുർക്കിയുടെ വിജയ ഗോൾ നേടി. ഹകാൻ കാൽഹനോഗ്ലു ആദ്യ ഗോൾ പേരിലെഴുതി. തോമസ് സുസേക്കാണ് ചെക്കിന്‍റെ സ്കോറർ. മുന്നേറ്റ താരം അന്റോനിൻ ബറാക് ചുവപ്പ് കാർഡ് പുറത്തായത് ചെക് റിപ്പബ്ലിക്ക് തിരിച്ചടിയായി.