കേളകം ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിനായി വാങ്ങിയ രക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും എക്യുപ്മെന്റ് സ്റ്റോർ റൂമിന്റെ ഉൽഘാടനവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് സി ടി അനീഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൊരുമത്തറ, പി പി വ്യാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഹെഡ് ക്ലാർക്ക് മുസമ്മിൽ എൻ കെ സ്വാഗതം പറഞ്ഞു. കേളകം ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇ ആർ ടി അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു . ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിൽ സംസ്ഥാന തല പരിശീലനം ലഭിച്ച 11സിവിൽ ഡിഫൻസ് അംഗങ്ങൾ ഉൾപ്പെടെ 60 പേർ അംഗങ്ങളാണ്.
- Home
- Uncategorized
- കേളകം ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിൻ്റെ ഉപകരണങ്ങളുടെ കൈമാറ്റവും എക്യുപ്മെന്റ് സ്റ്റോർ റൂമിന്റെ ഉത്ഘാടനവും നടന്നു