23.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി, പ്രതിദിനം പുറന്തള്ളുന്നത് 774 ടൺ ആശുപത്രിമാലിന്യം; വളമാക്കാൻ സാങ്കേതികവിദ്യ
Uncategorized

രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി, പ്രതിദിനം പുറന്തള്ളുന്നത് 774 ടൺ ആശുപത്രിമാലിന്യം; വളമാക്കാൻ സാങ്കേതികവിദ്യ


തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി മാലിന്യങ്ങള്‍ വളമാക്കുന്ന സാങ്കേതികവിദ്യ സാധൂകരിക്കുന്നതിനായി സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സിഎസ്ഐആര്‍ ലാബുകളില്‍ സംഘടിപ്പിക്കുന്ന ‘വണ്‍ വീക്ക് വണ്‍ തീം’ പരിപാടിയിയുടെ ഭാഗമായി തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്.

ആഗോള ബയോമെഡിക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. എയിംസില്‍ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനു മുമ്പായി രണ്ട് സ്ഥാപനങ്ങളും വീണ്ടും കൂടിക്കാഴ്ച നടത്തും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി(സിഎസ്ഐആര്‍)ന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമായ എന്‍ഐഐഎസ്ടിയുടെ തിരുവനന്തപുരം പാപ്പനംകോട്ടെ ലാബിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.

ഇതിലൂടെ രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍, ദന്തമാലിന്യങ്ങള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍, കോട്ടണ്‍ ബാന്‍ഡേജ്, ലാബ് മാലിന്യങ്ങള്‍ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും. ആശുപത്രി മാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ച് തന്നെ സംസ്ക്കരിക്കാനാകുമെന്നതാണ് മെച്ചം. ആശുപത്രി മാലിന്യങ്ങളില്‍ നിന്നും ഗുരുതരമായ രോഗചംക്രമണം ഉണ്ടാകുന്നത് തടയാനും സാധിക്കും.

Related posts

പശുക്കൾ കൂട്ടത്തോടെ ചത്തു; നെഞ്ചുപൊട്ടി കുട്ടിക്കർഷകർ: സഹായഹസ്തവുമായി നടൻ ജയറാം

Aswathi Kottiyoor

ആലുവ പെൺകുട്ടിയുടെ പീഡന കൊലപാതകം: പ്രതി അസ്ഫാക് ആലത്തിനെതിരെ കോടതി ഇന്ന് വിധി പറയും

Aswathi Kottiyoor

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

Aswathi Kottiyoor
WordPress Image Lightbox