26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്‍
Uncategorized

കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്‍


കോട്ടയം: ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ .ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്.ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി.ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ ,മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും ഗണേഷ് കുമാർ പറഞ്ഞു.

ചെയ്യാൻ പാടില്ലാത്ത വർക്ക് ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല.കോട്ടയം നഗരത്തിൽ വികസനത്തിനുവേണ്ടി വേണമെങ്കിൽ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു :ഇക്കാര്യത്തിലാണ് മന്ത്രി ഗണേഷ് കുമാറിന്‍റെ മറുപടി.സോഷ്യൽ മീഡിയയിലും തിരുവഞ്ചൂരിനെതിരെ വലിയ തരത്തിൽ പ്രചരണം ഉണ്ടായിരുന്നു.

Related posts

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല,അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

Aswathi Kottiyoor

തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു

Aswathi Kottiyoor

ലക്ഷദ്വീപ് എംപിക്ക് ആശ്വാസം, വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ; എംപി സ്ഥാനത്ത് തുടരാം

Aswathi Kottiyoor
WordPress Image Lightbox