23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി
Uncategorized

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി


അടക്കാത്തോട് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം വില്പന നടത്തിയയാളെ പേരാവൂർ എക്‌സൈസ് പിടികൂടി പയ്യംപള്ളിൽ ജോർജുകുട്ടിയെ (60) ആണ് എക്‌സൈസ് പിടികൂടിയത് അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മുൻപും നിരവധി അബ്കാരി, കോട്പ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളുടെ പേരിൽ അനധികൃതമായി മാഹിമദ്യം കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ നടന്നു വരവെയാണ് വീണ്ടും മദ്യവില്പനക്കിടെ പിടിയിലാകുന്നത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ഡ്രൈഡേയുടെ ഭാഗമായി മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മദ്യവില്പന നടത്താനുള്ള പ്രതിയുടെ നീക്കത്തിനാണ് എക്സൈസ് സംഘം ബുധനാഴ്ച രാവിലെ നടത്തിയ റെയിഡിലൂടെ തടയിട്ടത്. ഇയാളുടെ പക്കൽനിന്നും 3.500 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 600 രൂപയും പിടിച്ചെടുത്തു. തുടർനടപടികൾക്കായി ഇയാളെ കൂത്തുപറമ്പ് ജെഎഫ്സിഎം കോടതി മുൻപാകെ ഹാജരാക്കി. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ സി എം ജയിംസിൻ്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, കെ കെ ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എസ് ശിവദാസൻ, മുനീർ എം ബി, എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.

Related posts

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്: ഒരാള്‍ക്ക് പരിക്ക്, ന്യൂ ലാംബുലേനിലെ കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു.

Aswathi Kottiyoor

തിരുവനന്തപുരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാർ സെല്ലോ ടാപ്പ് ഒട്ടിച്ച് വികൃതമാക്കി

Aswathi Kottiyoor

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox