27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വളയഞ്ചാലിൽ ലഹരിവിരുദ്ധ സെമനാർ ഇന്ന്
Uncategorized

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വളയഞ്ചാലിൽ ലഹരിവിരുദ്ധ സെമനാർ ഇന്ന്


അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ എക്സൈസ് വളയഞ്ചാലിൽ ഇന്ന് ലഹരിവിരുദ്ധ സെമനാർ നടത്തും. കേളകം ഗ്രാമപഞ്ചായത്ത് വിമുക്തി കമ്മിറ്റിയുടെ സഹകരണത്തോടെ മഹിള സമഖ്യ സൊസൈറ്റിയുടെ പങ്കാളിത്തത്തിലാണ് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നത്. ജൂൺ 26 ന് ഉച്ചക്ക് രണ്ടു മണിക്ക് വളയഞ്ചാൽ സാംസ്ക്കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിക്കും. എസ്എസ്എൽസി പരീക്ഷയിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്ക് എക്സൈസ് ഇൻസ്പെക്ടർ കെ ശശി ഉപഹാരം നൽകും. പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ് ലഹരിവിരുദ്ധ സന്ദേശം നൽകും. സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ ലഹരിവിരുദ്ധ സെമിനാർ നയിക്കും. മഹിള സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്‌സ് പേഴ്സൺ ആതിര എം എൻ, കേളകം പഞ്ചായത്ത് കോ ഓർഡിനേറ്റർ സുഷമ ടി കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും.

Related posts

പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചു, എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കലാപശ്രമത്തിന് കേസ്

Aswathi Kottiyoor

സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി കടുപ്പിച്ച് പൊലീസ്; 4 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

Aswathi Kottiyoor

‘ചർച്ചയിൽ നിർമ്മല സീതാരാമൻ ഇല്ലാത്തത് പ്രശ്നമല്ല, വലിയ പ്രതീക്ഷയിലാണ് പങ്കെടുക്കുന്നത്’: കെ എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox