23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഇതാദ്യം! ചന്ദ്രന്‍റെ വിദൂര ഭാഗത്തെ മണ്ണുമായി ചാങ്ഇ-6 തിരിച്ചെത്തി, ചരിത്രം കുറിച്ച് ചൈന
Uncategorized

ഇതാദ്യം! ചന്ദ്രന്‍റെ വിദൂര ഭാഗത്തെ മണ്ണുമായി ചാങ്ഇ-6 തിരിച്ചെത്തി, ചരിത്രം കുറിച്ച് ചൈന


ചൈനയുടെ ചാങ്ഇ-6 ചാന്ദ്ര പേടകം ലക്ഷ്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ചന്ദ്രന്‍റ വിദൂര ഭാഗത്തു നിന്നുള്ള പാറപ്പൊടികളുമായാണ് ചാങ്ഇ തിരിച്ചെത്തിയത്. ചാന്ദ്ര പര്യവേഷണത്തിലും ചൈനയുടെ ബഹിരാകാശ ഗവേഷണത്തിലും സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് ചാങ്ഇ ദൌത്യം. മംഗോളിയയിലാണ് ചാങ്ഇ ലാൻഡ് ചെയ്തത്.

മെയ് 3 ന് ഹൈനാനിൽ നിന്നാണ് ചാങ്ഇ വിക്ഷേപിച്ചത്. വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 വൈബി റോക്കറ്റിലായിരുന്നു വിക്ഷേപണം. 53 ദിവസത്തെ പര്യടനത്തിന് ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്കെനിലെ അപ്പോളോ ഗർത്തത്തിൽ നിന്ന് ഏകദേശം 2 കിലോഗ്രാം സാമ്പിളാണ് ചാങ്ഇ ശേഖരിച്ചത്. ഇതാദ്യമായാണ് ഒരു പേടകം ലൂണാർ ഓർബിറ്റിൽ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഈ പ്രദേശത്തെ കുറിച്ചുള്ള പഠനത്തിൽ ശാസ്ത്രജ്ഞർക്ക് പ്രത്യേക താൽപ്പര്യമുണ്ട്. ബഹിരാകാശ പര്യവേഷണത്തിൽ ചൈനയുടെ സ്ഥാനമുറപ്പിക്കുന്നതാണ് ഈ ദൌത്യം.

റോബോട്ടിന്‍റെ സഹായത്തോടെയാണ് ചാങ്ഇ മണ്ണിന്‍റെയും പാറയുടെയും സാമ്പിളുകൾ ശേഖരിച്ചത്. അവ തിരികെ റോക്കറ്റ് വഴി ഭൂമിയിലേക്ക് കൊണ്ടുവന്നു. സാമ്പിളുകൾ ചന്ദ്രൻറെ ഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ചും അതിന്‍റെ സമീപവും വിദൂരവുമായ വശങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും വിലപ്പെട്ട കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ. ചന്ദ്രന്‍റെയും ഗ്രഹങ്ങളുടെയും രൂപീകരണത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ലഭിച്ചേക്കും.

Related posts

ഡാ മോനേ, പടക്കമല്ലേ, സൂക്ഷിക്കണ്ടേ?’ പടക്കപ്പെട്ടി തലയിൽ വച്ച് ഡാൻസ്, എല്ലാം കൂടി ഒരുമിച്ച് പൊട്ടി, വീഡിയോ

Aswathi Kottiyoor

ബാങ്ക് ഹാക്കർമാരുടെ ചതിയിൽ പെട്ട മലയാളി യുവാവ് ജയിൽ മോചിതനായി നാട്ടിലേക്ക്

Aswathi Kottiyoor

കുത്തിവയ്പെടുത്തവർക്ക് അലർജി: ഇക്വീൻ ആന്റി റേബീസ് വാക്സീൻ വിതരണം നിർത്തി.

Aswathi Kottiyoor
WordPress Image Lightbox