24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ജൂലൈ 3ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ മാറ്റിവയ്ക്കണം: കെ.സി.വൈ.എം
Uncategorized

ജൂലൈ 3ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ മാറ്റിവയ്ക്കണം: കെ.സി.വൈ.എം

കേളകം : ജൂലൈ 3ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല സമിതി ആവശ്യപ്പെട്ടു. സീറോ മലബാർ ക്രിസ്ത്യാനികളെ സംബന്ധിച്ച് വളരെയേറെ ചരിത്ര പ്രാധാന്യമർഹിക്കുന്ന ദിവസമാണ് ജൂലൈ 3 ദുക്റാന. മാർത്തോമാ ക്രൈസ്തവ സഭകളുടെ സ്ഥാപകനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ തിരുനാൾ കൊണ്ടാടുന്ന ദിവസം ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങൾ അവധി ദിവസമായി പ്രഖ്യാപിക്കുകയും അതിനുപകരമായി ഒരു ശനിയാഴ്ച ദിവസം പ്രവർത്തി ദിനം ആക്കുകയും ചെയ്യുന്നു .എന്നാൽ ഈ വരുന്ന ജൂലൈ 3 ബുധനാഴ്ച അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളുടെ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ തയ്യാറെടുക്കുന്നതായി അറിയുന്നു.അത് തികച്ചും പ്രതിഷേധാർഹമായ തീരുമാനമാണെന്ന് മേഖല പ്രസിഡന്റ് വിമൽ കൊച്ചു പുരയ്ക്കൽ പറഞ്ഞു . ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ, വൈസ് പ്രസിഡന്റ് മരിയ വലിയ വീട്ടിൽ , സെക്രട്ടറി റോസ് മരിയ മണവാളൻ , ജോ. സെക്രട്ടറി ജോൺസൺ , ട്രഷറർ അലക്സ , അക്സ തൊക്കോലിക്കൽ , ബിബിൻ പുത്തൻപറമ്പിൽ , ഷാലറ്റ് ഒറ്റപ്ലാക്കൽ , സി. സൂര്യ SKD , ഷാലറ്റ് കാരയ്ക്കാട്ട് , അനന്യ കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.

Related posts

ജീവനെടുത്ത് കടുവ; വയനാട്ടിൽ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍

Aswathi Kottiyoor

സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ആക്രമിച്ചശേഷം വനത്തിലേക്ക് കയറിപോയ യുവാവ് പിടിയിൽ

Aswathi Kottiyoor

എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി; സംഭവം താപനില 37.7 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ

Aswathi Kottiyoor
WordPress Image Lightbox