21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് 40 കൊല്ലം പഴക്കമുള്ള ഒന്നരക്കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു
Uncategorized

തിരുവനന്തപുരത്ത് 40 കൊല്ലം പഴക്കമുള്ള ഒന്നരക്കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രം കുത്തിത്തുറന്ന് പഞ്ചലോഹ വിഗ്രഹം കവർന്നു. ബീമാപള്ളിക്കടുത്തുള്ള പൂന്തുറ ഉച്ചമാടൻ ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒന്നരക്കോടിയിൽ അധികം വില വരുന്ന 40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവുമാണ് മോഷ്ടാക്കൾ കവർന്നത്. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്. അമ്പലത്തിന്റെ ശ്രീകോവിൽ തകർത്ത നിലയിലായിരുന്നു. ഉള്ളിൽ പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവും ഉണ്ടായിരുന്നില്ല. തുടർന്ന് പൂന്തുറ പൊലീസിനെ വിവരമറിയിച്ചു. ഒന്നരക്കോടി വിലമതിക്കുന്ന വിഗ്രഹങ്ങളാണ് മോഷണം പോയതെന്നും ക്ഷേത്രത്തിൽ ഇത്തരം സംഭവം ആദ്യമാണെന്നും അമ്പലഭാരവാഹികൾ പറഞ്ഞു.

പൂന്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം വിഴിഞ്ഞത്തും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ഇതേ സംഘം ആകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. കൂടാതെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

Related posts

ചേർത്തലയിൽ ബൈക്കിൽ കാറിടിച്ചു; 22കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്

Aswathi Kottiyoor

എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി; ‘നവംബർ 1 മുതൽ 19വരെ സര്‍വീസ് അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ ഭീകരൻ

Aswathi Kottiyoor

ആലപ്പുഴയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി

Aswathi Kottiyoor
WordPress Image Lightbox