24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം
Uncategorized

ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം

തിരുവനന്തപുരം: തൃശ്ശൂർ ഒല്ലൂരിൽ വേണാട് എക്സ്പ്രസ് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ എം പി എ എ റഹീം. കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഉത്തമന്റെ മരണത്തിന് കാരണമെന്നാണ് എ എ റഹീം ആരോപിക്കുന്നത്. റെയിൽവേ ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കീമാൻമാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ സുരക്ഷാ ഉപകരണമായ ‘രക്ഷക്ക്’ നൽകണമെന്ന ആവശ്യം നിരന്തരമായി ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരുന്നതാണ്. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ ഡ്യൂട്ടിക്കിടെ ട്രെയിൻ ഇടിച്ച് മരിച്ച ഉത്തമനടക്കുമുള്ള തൊഴിലാളികൾ തിരുവനന്തപുരത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയിരുന്നുവെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു.

ഇന്ത്യയിൽ ഒരു വർഷം 400 ലധികം തൊഴിലാളികൾ ട്രാക്കിൽ ട്രെയിൻതട്ടി കൊല്ലപ്പെടുന്നതായി ഡോ. അനിൽ കക്കോദ്‌ക്കർ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. എംപി എന്ന നിലയിൽ ഈ വിഷയം നിരന്തരം പാർലമെൻറിൽ ഉന്നയിക്കുകയും കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ സഭാ സമ്മേളനത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു എന്നാൽ തികഞ്ഞ അലംഭാവമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ പുലർത്തുന്നതെന്നാണ് എ എ റഹീം ആരോപിക്കുന്നത്.

സർക്കാർ അനാസ്ഥകാരണം, ട്രാക്കിൽ പൊലിയുന്ന ഒരോ ജീവനും കേന്ദ്രസർക്കാർ നടത്തുന്ന കൊലപാതകങ്ങളായാകും ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നുകൂടി കേന്ദ്ര റെയിൽവേ മന്ത്രിയേയും മന്ത്രാലയത്തെയും ഓർമ്മപ്പെടുത്തുകയാണ്. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഉത്തമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഇന്ന് വീണ്ടും കത്ത് നൽകിയിട്ടുണ്ടെന്നും ഉത്തമന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അവിണിശ്ശേരിയിൽ അപകടമുണ്ടായത്. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പാളത്തിൽ ജോലി ചെയ്യുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് മാറിയ ഉത്തമനെ അടുത്ത പാളത്തിലൂടെ വന്ന വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

Related posts

നാദാപുപരത്ത് റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്നു, ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടി വൻ സ്ഫോടനം

Aswathi Kottiyoor

‘ഒരാശുപത്രിക്ക് രണ്ട് വിശ്രമകേന്ദ്രം!’; ആലപ്പുഴ മെഡി. കോളേജിലെ വിശ്രമകേന്ദ്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം

Aswathi Kottiyoor

അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു; ആശുപത്രികളിൽ മരുന്ന് കൈകാര്യം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ

Aswathi Kottiyoor
WordPress Image Lightbox