26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൂടുതൽ കടുക്കും, പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
Uncategorized

കൂടുതൽ കടുക്കും, പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി : നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്റെറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് നിർദ്ദേശം. റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം നിഷ്കർഷിക്കുന്നത്. നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്ന സാഹചര്യം രാജ്യത്ത് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് നിർദ്ദേശം.

Related posts

പോയാൽപോയി; യു​പി​ഐ പേ​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

Aswathi Kottiyoor

‘സുരേഷിനെ അടുത്ത ദിവസവും കണ്ടിരുന്നു, വിയോഗം അപ്രതീക്ഷിതം’; അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദന്‍

Aswathi Kottiyoor

ബ്ലാക് മങ്കിയെന്ന് വിളിച്ചു, കല്ലെറിഞ്ഞു, സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു: അരീക്കോട് മര്‍ദ്ദിക്കപ്പെട്ട വിദേശ താരം

Aswathi Kottiyoor
WordPress Image Lightbox