24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കരടി – കൊടോളിപ്രം പൈപ്പ് ലൈൻ;പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
Uncategorized

കരടി – കൊടോളിപ്രം പൈപ്പ് ലൈൻ;പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

മട്ടന്നൂർ: കരടി – കൊടോളിപ്രം പൈപ്പ് ലൈൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പട്ടാന്നൂർ ഏരിയയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
നൂറുകണക്കിന് വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡ്  കാൽനട യാത്രയ്ക്ക് പറ്റാത്ത തകർന്ന് തരിപ്പണമായിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരുമായും വാട്ടർ അതോറിറ്റിയുമായും ബന്ധപ്പെട്ടെങ്കിലും അധികൃതർ നിസംഗത പാലിക്കുകയായിരുന്നു.
 ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തിയത്.  അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാനും ബന്ധപ്പെട്ട ഓഫീസിനുമുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തുവാനും പാർട്ടി നിർബന്ധിതമാകുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബി ജെ പി ജില്ലാ ജനറൽസെക്രട്ടറി ബിജുഏളക്കുഴി പറഞ്ഞു.മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട്  പി.വി.ദേവദാസ് അധ്യക്ഷത വഹിച്ചു. 
 ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് ശരത്ത് കൊതേരി,നായാട്ടുപാറ ഏരിയ പ്രസിഡന്റ് കെ. വി. വിനോദ് കുമാർ, കർഷക മോർച്ച ജില്ലാ കമ്മിറ്റിയംഗം പി. ചെന്താമരാക്ഷൻ, നേതാക്കളായ എ. കൃഷ്ണൻ,  നാരായണൻ   കൊമ്പിലാത്ത് തുടങ്ങിയവർ പങ്കെടുന്നു.

Related posts

റേഷൻ വ്യാപാരികൾ ഇന്ന് കടയടച്ച് സമരം നടത്തും

Aswathi Kottiyoor

🔰പൊലീസ് പിന്തുടർന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്.

Aswathi Kottiyoor

യുവാവിന്റെ ആത്മഹത്യ പ്രേരണ കുറ്റത്തിന് അഞ്ച് പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox