24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്പത്തൂരിൽ കുഴഞ്ഞുവീണു, സ്കൂൾ ജീവനക്കാരന് ദാരുണാന്ത്യം
Uncategorized

മൈസൂർ യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്പത്തൂരിൽ കുഴഞ്ഞുവീണു, സ്കൂൾ ജീവനക്കാരന് ദാരുണാന്ത്യം

മണ്ണഞ്ചേരി: യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ ഗവ. വി.എച്ച്.എസ് സ്കൂൾ ജീവനക്കാരൻ കുന്നപ്പള്ളി ലൈലാ മൻസിലിൽ താജുദ്ദീനാണ് (താജു – 47) കുഴഞ്ഞ് വീണ് മരിച്ചത്. സുഹൃത്തുക്കളുമായി മൈസൂരിലേക്കുള്ള യാത്ര കഴിഞ്ഞ് മടക്കയാത്രയിൽ കോയമ്പത്തൂരിന് സമീപം വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ശനി) മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും. നജ്നയാണ് ഭാര്യ. മക്കൾ: തൗഫീക്ക്, തൻവീർ. പിതാവ്:ഹസൻ. മാതാവ്: ലൈല.

Related posts

20 അടിയിലേറെ താഴ്ച; കിണറ്റിൽ മുങ്ങിത്താഴ്ന്ന കുഞ്ഞനുജന് രക്ഷകയായി 8 വയസ്സുകാരി

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പ്;എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ് ടീം

Aswathi Kottiyoor

പാലക്കാട്‌ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 63കാരന് 83 വർഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox