23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ
Uncategorized

നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

ദില്ലി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ ഹസാരി ബാഗിൽ നിന്നാണ് ചോദ്യപ്പേപർ ചോർന്നതെന്നാണ് വിവരം. അതിനിടെ, നീറ്റ് ചോദ്യപേപ്പറിന് വിലയിട്ടത് 40 ലക്ഷമാണെന്ന മൊഴി പുറത്തുവന്നു. അറസ്റ്റിലായ വിദ്യാർത്ഥി ആയുഷിൻ്റെ പിതാവാണ് മൊഴി നൽകിയത്. ഇടനിലക്കാരൻ സിങ്കന്ദർ പ്രസാദാണ് പണം ആവശ്യപ്പെട്ടതെന്നും പരീക്ഷ പാസായാൽ പണം നൽകണമെന്നായിരുന്നു ആവശ്യമെന്നും മൊഴിയിൽ പറയുന്നു.

Related posts

പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മലയാളി യുവാക്കൾക്കെതിരെ അച്ഛൻ

Aswathi Kottiyoor

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

Aswathi Kottiyoor

ചുങ്കക്കുന്നിൽ വളർത്തുനായയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox