• Home
  • Uncategorized
  • ജിഎസ്ടി യോഗം ഇന്ന് ചേരും; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത
Uncategorized

ജിഎസ്ടി യോഗം ഇന്ന് ചേരും; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

ദില്ലി: അൻപത്തി മൂന്നാമത് ജിഎസ്ടി യോഗം ഇന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ഇന്ന് ചേരുന്നത്. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. ജിഎസ്ടി യോഗത്തിന് മുമ്പ് ധനമന്ത്രിമാരുടെ ബജറ്റ് ചർച്ചകള്‍ക്കായുള്ള യോഗവും ചേരും

Related posts

ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവേ അപകടം; തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

രാത്രി വാതിലിൽ മുട്ടും, സഹകരിക്കുന്ന നടിമാർക്ക് ‘കോഡ്’; വഴങ്ങിയാൽ അവസരം, ‘വില്ലന്മാർ’ പ്രധാന നടന്മാരും

Aswathi Kottiyoor
WordPress Image Lightbox