24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബംഗ്ലാദേശിനെതിരെ സഞ്ജു കളിക്കാനുള്ള സാധ്യതയേറുന്നു! നിര്‍ണായക സൂചനകള്‍ പുറത്തുവിട്ട് ക്രിക്കറ്റ് വിദഗ്ധര്‍
Uncategorized

ബംഗ്ലാദേശിനെതിരെ സഞ്ജു കളിക്കാനുള്ള സാധ്യതയേറുന്നു! നിര്‍ണായക സൂചനകള്‍ പുറത്തുവിട്ട് ക്രിക്കറ്റ് വിദഗ്ധര്‍

ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ശിവം ദുബെ നിരന്തരം പരാജയപ്പെട്ടുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ സഞ്ജു പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് ടീം വൃത്തങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു പരിശീലനം നടത്തിയത്.ഇതുവരെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് റണ്‍സ് മാത്രമാണ് ദുബെയുടെ സമ്പാദ്യം. റിങ്കു സിംഗിന് മുകളില്‍ ദുബെയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയാണ്. സ്പിന്നിനും പേസിനുമെതിരെ സഞ്ജു നന്നായി കളിക്കാനാവുമെന്ന് കണക്കുകൂട്ടലാണ് ടീം മാനേജ്‌മെന്റിനുള്ളത്. സൂര്യകുമാര്‍ യാദവിന് ശേഷം അഞ്ചാമനായിട്ടായിരിക്കും സഞ്ജു കളിക്കുക. എന്തായാലും സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, യശസ്വി ജയ്‌സ്വാള്‍ ലോകകപ്പ് അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടിവരും.

Related posts

കണ്ണൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി

Aswathi Kottiyoor

അന്തവും കുന്തവും തിരിയാത്ത സാധനം’; ആരോഗ്യമന്ത്രിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കെ.എം ഷാജി

Aswathi Kottiyoor

കെഎസ്ആര്‍ടിസിയ്ക്ക് 20 കോടി കൂടി അനുവദിച്ചു; സർക്കാർ സഹായം ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനെന്ന് ധനവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox