21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിന്‍റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം
Uncategorized

ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിന്‍റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിന്‍റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം. ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഉപകരണം ഏറ്റുവാങ്ങി. മലപ്പുറം പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ പിയാണ് ഉപകരണം സമർപ്പിച്ചത്.

ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗങ്ങളായ വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വത്തിലെ സ്ഥിരം, താൽക്കാലിക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് പ്രിൻറ് ചെയ്യാൻ ഈ ഉപകരണം സഹായമാകും.

Related posts

കേളകം സർവീസ് സഹകരണ ബാങ്കിൻ്റെ മുൻ സെക്രട്ടറി ആയിരുന്ന എം.ശ്രീധരൻ്റെ സ്മരണാർഥം നൽകുന്ന ചികിത്സാ സഹായ നിധി വിതരണം ചെയ്തു

Aswathi Kottiyoor

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിഷൻ എപ്ലസ് മോട്ടിവേഷൻ ക്ലാസിന് സ്വാലിഹ് മാസ്റ്റർ വിളക്കോട് നേതൃത്വം നൽകി

Aswathi Kottiyoor

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox