23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഭീതി പരത്തി കാട്ടാനക്കൂട്ടം, സംഘത്തിലുള്ളത് ആറ് ആനകൾ, പുറത്തിറങ്ങാൻ കഴിയാതെ പ്ലാക്കത്തടത്തുകാർ
Uncategorized

ഭീതി പരത്തി കാട്ടാനക്കൂട്ടം, സംഘത്തിലുള്ളത് ആറ് ആനകൾ, പുറത്തിറങ്ങാൻ കഴിയാതെ പ്ലാക്കത്തടത്തുകാർ

ഇടുക്കി: പകലും രാത്രിയും കാട്ടാന ശല്യം രൂക്ഷമായതോടെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവർ. ഒരാഴ്ചയിലധികമായി ആറ് ആനകൾ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് ഭീതി പരത്തുന്നത്. പീരുമേട് ഗ്രാമപഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയാണ് പ്ലാക്കത്തടം.

90 ഓളം കുടുബങ്ങൾ ഇവിടെയുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്ലാക്കത്തടത്ത് കഴിഞ്ഞ അഞ്ചു വർഷമായി കാട്ടാന ശല്യം രൂക്ഷമാണ്. മുൻപ് വല്ലപ്പോഴും ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ വിവിധ കൂട്ടങ്ങളായി വീടുകൾക്ക് സമീപവും കൃഷിയിടങ്ങളിലും എത്തുകയാണ്. ഏക വരുമാന മാർഗ്ഗമായ കൃഷി ഇല്ലാതാക്കുന്നു. കഴിഞ്ഞ ദിവസവും വിളവെടുക്കാറായ കവുങ്ങും തെങ്ങും നശിപ്പിച്ചു. കുരുമുളകും ഏലവുമൊക്കെ ചവിട്ടി ഒടിച്ചു.

രാത്രി കാലത്ത് സമീപത്തെ വീടുകളിലേക്ക് ആത്യാവശ്യങ്ങൾക്ക് പോലും പോകാൻ കഴിയുന്നില്ല. വേനൽ കടുത്ത സമയത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലേക്ക് എത്തിയതെന്നായിരുന്നു വനപാലകർ പറഞ്ഞിരുന്നത്. എന്നാൽ മഴ ശക്തമായിട്ടും ഇവ കാട്ടിലേക്ക് മടങ്ങുന്നില്ല. പരാതി വ്യാപകമായപ്പോൾ പീരുമേട് എംഎൽഎ യോഗം വിളിച്ചു. കാട്ടാനകളെ തരത്തുമെന്ന് വനംവകുപ്പ് ഉറപ്പു നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഒന്നുമുണ്ടായില്ല.

Related posts

വീൽ ചെയറിൽ ഇരിക്കുന്നവർക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാം; ഐഐടി മദ്രാസ് ‘നിയോസ്റ്റാൻഡ്’ പുറത്തിറക്കി

Aswathi Kottiyoor

സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യൻ; 55 വർഷമായി സ്വയം തടവിൽ കഴിയുന്ന 71-കാരൻ

Aswathi Kottiyoor

കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ

Aswathi Kottiyoor
WordPress Image Lightbox