23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘ബ്രീത്ത് അനലൈസർ പരിശോധനയുമായി സഹകരിക്കില്ല’, കാഞ്ഞങ്ങാട് ഡിപ്പോയിൽ ഐഎൻടിയുസി നേതാവിന്റെ സമരം
Uncategorized

‘ബ്രീത്ത് അനലൈസർ പരിശോധനയുമായി സഹകരിക്കില്ല’, കാഞ്ഞങ്ങാട് ഡിപ്പോയിൽ ഐഎൻടിയുസി നേതാവിന്റെ സമരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യൂണിയൻ നേതാവിന്റെ ഇരിപ്പ് സമരം. ബ്രീത്ത് അനലൈസറുമായി സഹകരിക്കില്ലെന്ന് പറഞ്ഞതിന് ഡ്യൂട്ടി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറും ഐ.എൻ.ടി.യു സി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ വിനോദ് തോമസാണ് പ്രതിഷേധിച്ചത്.
ശമ്പളം നൽകാത്തതിനാലാണ് ബ്രീത്ത് അനലൈസറുമായി സഹകരിക്കാത്തതെന്നും തന്റെ രക്ത സാമ്പിൾ പരിശോധിച്ചോട്ടേയെന്നുമാണ് വിനോദ് തോമസ് പ്രതികരിക്കുന്നത്. ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസിയിലെ ബ്രീത്ത് അനലൈസർ പരിശോധനയിൽ 137 ജീവനക്കാർ കുടുങ്ങിയിരുന്നു. ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാർക്കും ബ്രീത്ത് അനലൈസർ പരിശോധന മന്ത്രി കെ ബി ഗണേഷ് കുമാർ നിർബന്ധമാക്കിയിരുന്നു.

Related posts

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന്

Aswathi Kottiyoor

കേരള ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റും ടെന്നീസ് റാക്കറ്റ് എക്‌സിബിഷനും

Aswathi Kottiyoor

തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു;

Aswathi Kottiyoor
WordPress Image Lightbox