28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സീറോ കാർബൺ; ഒരു വർഷം നീളുന്ന പദ്ധതികളുമായി കേളകം പഞ്ചായത്ത്
Uncategorized

സീറോ കാർബൺ; ഒരു വർഷം നീളുന്ന പദ്ധതികളുമായി കേളകം പഞ്ചായത്ത്

കേളകം പഞ്ചായത്തിൽ ഹരിതകേരളം മിഷൻ സഹകരണത്തോടെ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി.പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മറ്റിയോഗത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.

പാലുകാച്ചി ടൂറിസം കേന്ദ്രത്തിന്റെ വികസനം, വളയംഞ്ചാൽ പച്ചത്തുരുത്തിന്റെ വ്യാപനവും, ചീങ്കണ്ണി ബാവലി പുഴയരികിൽ എം എസ് സ്വാമിനാഥൻ ഫൌണ്ടേഷനുമായി ചേർന്ന് മുളഗ്രാമം പദ്ധതി, ഹരിതപെരുമാറ്റചട്ടം നടപ്പിൽ വരുത്താൻ ഹരിതകർമ്മസേനയുടെ കീഴിൽ ബസ് സ്റ്റാന്റിൽ നിർമിച്ച സംരഭം തുറക്കൽ, പാഴ് വസ്തു ശേഖരണത്തിന് വേണ്ടി നിർമിച്ച കെട്ടിടം തുറന്ന് നൽകൽ,ഹരിതകർമസേനക്ക് വാങ്ങിയ വാഹനം കൈമാറൽ, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുമായി ചേർന്ന് ടൂറിസം ക്യാമ്പയിൻ, തൊഴിലുറപ്പ് പദ്ധതിയിൽ കിണർ റീചാർജിങ് ക്യാമ്പയിൻ, തരിശ് രഹിത ഗ്രാമം, ഊർജസംരക്ഷണ ക്‌ളാസുകൾ,പ്രദേശത്തെ പൂമ്പാറ്റകളുടെ സർവേയും പുസ്തകം തയ്യാറാക്കലും തുടങ്ങിയവയെല്ലാം ഈ വർഷം നടത്തും.സംഘാടക സമിതിയും സാങ്കേതിക സമിതിയും രൂപീകരിക്കാൻ ജൂൺ 28 ന് രാവിലെ പത്തുമുതൽ കേളകം വ്യാപാരഭവനിൽ വിപുലമായ ശില്പശാലയും ചേരും

സ്ഥിര സമിതി അധ്യക്ഷൻ സജീവൻ പാലുമ്മി,സെക്രട്ടറി ഇൻ ചാർജ് സന്തോഷ്‌ കെ തടത്തിൽ,ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ,ഇന്റെൺ കെ ജിൻഷ, വ്യാസ് ഷാ, പി എം രമണൻ, കെ പി ഷാജി, ടി കെ ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി, 9 വോട്ടുകൾ ചെയ്തപ്പോൾ വിവിപാറ്റിൽ 10 സ്ലിപ്പുകൾ വന്നു

Aswathi Kottiyoor

കോടതി ഉത്തരവ് അനുസരിച്ചില്ല, ബാബ രാംദേവിന് വീണ്ടും തിരിച്ചടി; പതഞ്ജലി 4 കോടി കെട്ടിവെക്കണം

Aswathi Kottiyoor

വിഴിഞ്ഞത് ചരിത്ര നിമിഷം; ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി, ഷെന്‍ ഹുവ 15 ന് വാട്ടര്‍ സല്യൂട്ട്

Aswathi Kottiyoor
WordPress Image Lightbox