23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • യോഗാ ദിനത്തിൽ മാട്ടറ കാരീസ് യു പി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രദർശനവും നടന്നു
Uncategorized

യോഗാ ദിനത്തിൽ മാട്ടറ കാരീസ് യു പി സ്കൂളിൽ ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രദർശനവും നടന്നു

അന്താരാഷ്ട്ര യോഗ ദിനത്തിൽ മാട്ടറ കാരീസ് യു പി സ്കൂളിൽ ഹെൽത്ത്‌ ക്ലബ് ഉദ്ഘാടനം ചെയ്തു . തുടർന്ന് യോഗ പരിശീലനവും പ്രദർശനവും നടന്നു . ക്ലബ്ബിന്റെ നേതൃത്വതിൽ പ്രതിമാസം രണ്ട് യോഗ ക്ലാസുകൾ നടത്തും. കുട്ടികൾ പ്രതിദിനം യോഗ ചെയ്യുക എന്ന രീതിയിലേക്ക് എത്തിക്കുക എന്നതാണ് പ്രവർത്തനത്തിന്റെ ലക്ഷ്യം. ക്ലാസുകളിലെ ശ്രദ്ധ, വ്യക്തി ജീവിതത്തിലെ ഏകാഗ്രത, സംയമനം ഉൾപ്പെടെ കുട്ടികൾക്ക് ഏറെ ഗുണങ്ങൾ യോഗയിലൂടെ ലഭിക്കും എന്നത് കൊണ്ടാണ് പരിശീലനം തുടർന്നും സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ക്ലാസ്സുകളിൽ അധ്യാപകർ എല്ലാ പ്രവർത്തി ദിവസത്തിലും രാവിലെ 5 മിനുട്ട് ലഘുവായ പരിശീലനം നൽകും. മാസത്തിൽ രണ്ട് തവണ പരിശീലകർ വന്ന് 1 മണിക്കൂർ വീതം പരിശീലനം നൽകും. വീടുകളിൽ കുട്ടികൾ യോഗ ചെയ്യുന്നു എന്ന് ഉറപ്പാക്കാൻ പി ടി എ യോഗം നടക്കുന്ന ദിവസം മാതാപിതാക്കൾക്കും പരിശീലനം നൽകും
ഹെൽത്ത്‌ ക്ലബ് യോഗ ഇൻസ്‌ട്രക്ടർ ഉദയ എം ആർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമ്മ ഇ ജെ സ്വാഗതവും എസ് ആർ ജി കൺവീനർ അഞ്ജന സാഗർ നന്ദിയും പറഞ്ഞു.

Related posts

സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം, കണ്ടെത്തേണ്ടത്5000 കോടി രൂപ, സജീവ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

Aswathi Kottiyoor

യുകെയിൽ ജോലി തരപ്പെടുത്താമെന്ന് വാ​ഗ്ദാനം, തട്ടിയത് മൂന്ന് ലക്ഷം, ഒടുവിൽ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ക്രിസ്തുമസ് ആഘോഷം വർണ്ണാഭമാക്കി ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂൾ

Aswathi Kottiyoor
WordPress Image Lightbox