ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന് വിശദ റിപ്പോർട്ട് നൽകാൻ ബീഹാർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു.
- Home
- Uncategorized
- നീറ്റ് പരീക്ഷ ക്രമക്കേട്: അന്വേഷണം ബിഹാറിന് പുറത്തേക്കും; 2 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ്