27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ‘അടിച്ചുകയറി’ സ്വർണവില; വമ്പൻ വർധനവിൽ ഞെട്ടി ഉപഭോക്താക്കൾ
Uncategorized

‘അടിച്ചുകയറി’ സ്വർണവില; വമ്പൻ വർധനവിൽ ഞെട്ടി ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6715 രൂപയും, പവന് 600 രൂപ വർദ്ധിച്ചു 53,780 രൂപയുമായി അന്താരാഷ്ട്ര സ്വർണ്ണവില 2361 ഡോളറു൦, രൂപയുടെ വിനിമയ നിരക്ക് 83.57 ആണ്.

18 കാരറ്റ് സ്വർണ്ണത്തിൻറെ വിലയും വർദ്ധിച്ച്5590 രൂപയായി. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്.
ഏതു കുറവിലും വാങ്ങിക്കുന്ന നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുക്കുകയും, പിന്നീട് 30-40 ഡോളർ കുറയുമ്പോൾ വീണ്ടും വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലായതിനാൽ വിലനിലവാരം വലുതായി കുറയുന്നില്ല. മാത്രമല്ല സാങ്കേതികമായി സ്വർണ്ണവില ഇപ്പോഴും ബുള്ളിഷ് ട്രെൻഡിലാണ്. അമേരിക്കൻ സമ്പദ്ഘടനയുടെ പ്രശ്നങ്ങളോ, പലിശ നിരക്ക് സംബന്ധിച്ച വാർത്തകളൊ, ചൈനീസ് സെൻട്രൽ ബാങ്കിന്റെ വാങ്ങൽ നിർത്തിവെച്ചതോ ഒന്നും സ്വർണ്ണവിലയെ സ്വാധീനിക്കുന്നില്ലന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സാങ്കേതികമായി 2350 ഡോളറിനു മുകളിൽ നിൽക്കുന്ന സ്വർണ്ണവില 2375-85 ലെക്ക് നീങ്ങാനുള്ള സാധ്യതയാണ് 2350 ൽ താഴെ 2336 – 20 ലെവലിലെക്ക് കുറയാം.

Related posts

വായുവിലെ രാസമലിനീകരണം കൂടി; ‘ആസിഡ് മഴ’യ്ക്ക് സാധ്യത: 4 ജില്ലകളിൽ ജാഗ്രത.*

Aswathi Kottiyoor

ആലുവയിൽ കാറിലെത്തിയ സംഘം 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹത നീക്കാനാവാതെ പൊലീസ്

Aswathi Kottiyoor

ഓടിക്കൊണ്ടിരിക്കെ സെന്റ് തോമസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്ത് ‘മൈത്രി’ ജീവനക്കാരൻ, കയ്യേറ്റം, അടിപിടി, പരാതി

Aswathi Kottiyoor
WordPress Image Lightbox