22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വിദ്യാർത്ഥികൾ മണ്ണുണ്ണികളാവുന്നെന്ന് രാജൻ ഗുരുക്കൾ, അവഹേളനമെന്ന് പികെ പോക്കർ; ഇടത് സൈദ്ധാന്തികർ തമ്മിൽ തർക്കം
Uncategorized

വിദ്യാർത്ഥികൾ മണ്ണുണ്ണികളാവുന്നെന്ന് രാജൻ ഗുരുക്കൾ, അവഹേളനമെന്ന് പികെ പോക്കർ; ഇടത് സൈദ്ധാന്തികർ തമ്മിൽ തർക്കം


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തെച്ചൊല്ലി ഇടതു സൈദ്ധാന്തികർ തമ്മിൽ തർക്കം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലറുമായ രാജൻ ഗുരുക്കൾക്കെതിരെ ഡോ. പി കെ പോക്കർ. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മണ്ണുണ്ണികളെ സൃഷ്ടിക്കുന്നു എന്ന രാജൻ ഗുരുക്കളുടെ പരാമർ ശത്തെ ചൊല്ലിയാണ് തർക്കം.

രാജൻ ഗുരുക്കൾ കേരളത്തിലെ വിദ്യാർത്ഥികളെ അവഹേളിച്ചതായി ഡോ. പി കെ പോക്കർ ആരോപിച്ചു. വരേണ്യരുടെ വിമർശനമാണ് രാജൻ ഗുരുക്കൾ ഉയർത്തിയതെന്നും അദ്ദേഹം ഒരു ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. ആർ.എൽ.വി രാമകൃഷ്ണനെ, സത്യഭാമ അവഹേളിച്ചത്തിന് സമാനമായ അധിക്ഷേപമാണ് രാജൻ ഗുരുക്കളുടേതെന്നും ഡോ. പി.കെ പോക്കർ അഭിപ്രായപ്പെട്ടു.

ഒരു മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കേരളത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം സംബന്ധിച്ച് രാജൻ ഗുരുക്കൾ ചില പരാമർശങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾ സ്വയം പഠിക്കുന്നില്ലെന്നും സ്പൂൺ ഫീഡിങിലൂടെ അവർ മണ്ണുണ്ണികളായി മാറുന്നു എന്നും രാജൻ ഗുരുക്കൾ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതിനെ എതിർത്തുകൊണ്ടാണ് ‘ആരാണ് ഗുരുക്കളേ മണ്ണുണ്ണികൾ?’ എന്ന പേരിൽ പി.കെ പോക്കർ ലേഖനമെഴുതിയിരിക്കുന്നത്.

Related posts

പന്തീരാങ്കാവ് കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി

Aswathi Kottiyoor

പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Aswathi Kottiyoor

വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെത്തും; ആഘോഷമാക്കാൻ മുഖ്യമന്ത്രിയടക്കമെത്തും

Aswathi Kottiyoor
WordPress Image Lightbox