23.8 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • കേളകം സെന്റ് തോമസ് ഹയർ സ്കൂളിൽ വായന മാസാചരണം ആരംഭിച്ചു
Uncategorized

കേളകം സെന്റ് തോമസ് ഹയർ സ്കൂളിൽ വായന മാസാചരണം ആരംഭിച്ചു


കേളകം: ഈ വർഷത്തെ പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നിധി ബുക്സ് സംഘാടക ലിജിനകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി ആർ സി ട്രെയിനർ പ്രദീപ് മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിധി ബുക്സ് പ്രകാശനം ചെയ്ത അരുണ്‍ എഴുത്തച്ഛന്‍റെ മതപ്പാടുകള്‍ എന്ന പുസ്തകം സ്കൂള്‍ ലൈബ്രേറിയന് കൈമാറി. വിദ്യാർത്ഥികളായ ജലീലിയ എല്‍ദോ, അൽന ബേബി, ആൻ മരിയ ജോർജ്, അഖിൽ ജോർജ്, കെസിയ റോയ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എസ് ആർ ജി കൺവീനർ ജോൺ കെ ജേക്കബ് സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ സീന ഇ എസ് നന്ദിയും പറഞ്ഞു. അധ്യാപികമാരായ ഷീന ജോസ്, അനുപ ഇഗ്നേഷ്യസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വായനമാസാചരണത്തിന്‍റെ ഭാഗമായി പുസ്തകപ്രദര്‍ശനം, വായന മത്സരം, ആസ്വാദനക്കുറിപ്പ് രചനാമത്സരം, ക്ളാസ് മാഗസിന്‍ നിര്‍മ്മാണം, ചുമര്‍പത്രനിര്‍മ്മാണം, ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടല്‍, ഒരാഴ്ച ഒരു പുസ്തകം വായന തുടങ്ങി ഒരു മാസം നീണ്ടു നില്‍ക്കുന്ന നിരവധി പരിപാടികള്‍ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.

Related posts

ബസ്സിനടിയിൽപ്പെട്ട് സ്ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

Aswathi Kottiyoor

ശിവപുരം പുത്തൻകുളം നവീകരണ പ്രവൃത്തികൾ ആരംഭിച്ചു

Aswathi Kottiyoor

20കാരനൊപ്പം ഫോട്ടോ, വിമര്‍ശനം; ജീവനൊടുക്കി 28കാരി വീട്ടമ്മ, പിന്നാലെ യുവാവും

Aswathi Kottiyoor
WordPress Image Lightbox