നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ പ്രതീകം; നരേന്ദ്ര മോദില്ലി: നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. സാംസ്കാരിക കൈമാറ്റത്തിന്‍റെ പ്രതീകമാണ് നളന്ദ. നളന്ദയെന്നത് വെറുമൊരു പേരല്ല. അത് ഒരു സ്വത്വവുമാണ്. മൂന്നാം തവണയും അധികാരമേറ്റ് പത്ത് ദിവസത്തിനുള്ളില്‍ നളന്ദയില്‍ സന്ദർശിക്കാൻ കഴിഞ്ഞുവെന്നത് സന്തോഷകരം. അഗ്നിക്ക് പുസ്തകങ്ങളെ ഇല്ലാതാക്കാൻ കഴിയും എന്നാല്‍, അറിവിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.
നളന്ദ സര്‍വകലാശാല അറിവിന്‍റെ ഹബ്ബാണ്. ഇന്ത്യയിലെ സര്‍വകലാശാലകള്‍ ആഗോളതലത്തില്‍ റാങ്കിങുകളില്‍ ഏറെ മുന്നിലാണ്. നളന്ദയുടെ പുനര്‍നിര്‍മാണം ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിന് തുടക്കമിടും. നളന്ദയുടെ പുനരജ്ജീവനം ഇന്ത്യയുടെ കഴിവുകളുടെ ആമുഖമാകും. നളന്ദ മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാജ്യങ്ങള്‍ക്ക് ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാനും നല്ല ഭാവിക്ക് അടിത്തറയിടാനും പ്രേരകമാകും. ഇന്ത്യയുടെ ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് മാത്രമല്ല പല ഏഷ്യൻ രാജ്യങ്ങളുടെ പൈതൃകവുമായും നളന്ദ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.