28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വായനാ ദിനത്തിൽ വ്യത്യസ്തതകളുമായി മാട്ടറ കാരീസ് യു പി സ്കൂൾ
Uncategorized

വായനാ ദിനത്തിൽ വ്യത്യസ്തതകളുമായി മാട്ടറ കാരീസ് യു പി സ്കൂൾ

വായന ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി മാട്ടറ കാരീസ് യു പി സ്കൂൾ. ഒരാഴ്ച നീളുന്ന വായന ഉത്സവത്തിനാണ് ഇന്ന് തുടക്കമിട്ടത്.പി ടി എ പ്രസിഡന്റ്‌ പങ്കജാക്ഷൻ കുറ്റ്യാനിക്കൽ അധ്യക്ഷത വഹിച്ച വായന വാരത്തിന്റെ ഉദ്ഘാടനം എഴുത്തുകാരൻ എൻ രഘുനാഥകുറുപ്പ് നിർവഹിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം എഴുതിയ പുസ്തകം സമ്മാനിക്കുകയും അദ്ദേഹം കുട്ടികളോടൊപ്പം കഥകളും പാട്ടുകളുമായി സംവാദം നടത്തുകയും ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമ്മ ഇ ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ സരുൺ തോമസ്,മദർ പി ടി എ പ്രസിഡന്റ്‌ സിൽവി അനീഷ് എന്നിവർ ആശംസകൾ നേർന്നു.എസ് ആർ ജി കൺവീനർ അഞ്ജന സാഗർ നന്ദിയും പറഞ്ഞു.ക്രിസ്തുമസ് ട്രീക്ക് സമാനമായി പുസ്തക സമ്മാനങ്ങൾ ഒരുക്കിയ പുസ്തക മരം ആയിരുന്നു ഏറ്റവും ആകർഷകം. പുസ്തക മരത്തിൽ നിന്നും മുഴുവൻ കുട്ടികൾക്കും പുസ്തക സമ്മാനം നൽകി. ലഭിച്ച പുസ്തകം ഈ ഒരാഴ്ച കൊണ്ട് കുട്ടി വീട്ടുകാരോടൊപ്പം വായിച്ചു തീർക്കണം.കുടുംബത്തോടൊപ്പം ചേർന്ന് ആസ്വാദന കുറിപ്പും തയ്യാറാക്കണം. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ അമ്മ വായനയും അച്ഛൻ വായനയും നടക്കും. അന്ന് തന്നേ ഈ ആസ്വാദന കുറിപ്പുകളിൽ മികച്ചവക്ക് സമ്മാനം നൽകും. കൂടാതെ പുസ്തക സാമാനത്തിൽ ഒളിപ്പിച്ചു വെച്ച സമ്മാന നമ്പറുകളിൽ ആകർഷകമായ സമ്മാനങ്ങളും നൽകും.

ഇതിനു പുറമെ ക്വിസ്, പ്രസംഗ മത്സരം, പുസ്തക പ്രദർശനം, കയ്യെഴുത്തു മാസിക പ്രകാശനം, തുടങ്ങി വ്യത്യസ്ത പരിപാടികളും നടത്തും.

Related posts

അയൽവാസികളായ ഭാര്യയും ഭർത്താവും വഴക്കിട്ടു, തടയാനെത്തിയ ​ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

‘രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ’, പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

Aswathi Kottiyoor

കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox