24.3 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • സൂപ്പർ എട്ട് മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിന് പ്രതിസന്ധി; രോഹിത് ശർമ്മ
Uncategorized

സൂപ്പർ എട്ട് മത്സരങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിന് പ്രതിസന്ധി; രോഹിത് ശർമ്മ

ബാർബഡോസ്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധിയെ നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ. ഇന്ത്യന്‍ ടീമില്‍ എല്ലാവര്‍ക്കും നന്നായി കളിക്കാനുള്ള ആഗ്രഹമുണ്ട്. എങ്കിലും സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധി നേരിടുന്നു. പരിശീലനത്തിനുള്ള സമയം കുറവാണ്. ആദ്യ മത്സരം കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത രണ്ട് മത്സരങ്ങളും കളിക്കേണ്ടതുണ്ട്. അതിനാല്‍ താരങ്ങള്‍ പരിശീലന സമയം ഗൗരവമായി കാണേണ്ടതുണ്ട്. ഊര്‍ജ്ജസ്വലമായി എല്ലാവരും കളിക്കണം. ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങളും യാത്രയും ഇന്ത്യന്‍ ടീമിനുണ്ട്. എന്നാല്‍ ഇതൊന്നും പ്രകടനത്തെയോ വിജയത്തെയോ ബാധിക്കരുതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ആവശ്യമായ രീതിയില്‍ പരിശീലനം നടത്താനാണ് ഓരോ താരങ്ങളും ശ്രമിക്കേണ്ടത്. വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ടീം ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എല്ലാ ടീമുകളും അവരുടെ പരമാവധി മികവ് പുറത്തെടുക്കാനുള്ള ശ്രമത്തിലാണെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് മത്സരം 20-ാം തിയതിയാണ്. അഫ്​ഗാനിസ്ഥാനാണ് എതിരാളികൾ. ഓസ്ട്രേലിയയുമായും അഫ്​ഗാനിസ്ഥാനുമായും ഇന്ത്യയ്ക്ക് സൂപ്പർ എട്ട് മത്സരങ്ങളുണ്ട്.

Related posts

ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

Aswathi Kottiyoor

നികുതി വാങ്ങലും നോട്ടിസ് നൽകലും ജോലി; ഫീൽഡ് അസിസ്റ്റന്റ് വില്ലേജ് ഓഫിസറുമാകും!

Aswathi Kottiyoor

കൊറിയര്‍ സര്‍വ്വീസ് വഴി 400 കിലോ ഹാന്‍സ് കടത്ത്; യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox