24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • വീട് നിർമ്മാണത്തിനായി അയൽവാസി 15 അടി താഴ്ചയിൽ മണ്ണ് നീക്കി, ദളിത് കുടുംബത്തിന്‍റെ വീട് അപകടാവസ്ഥയിൽ
Uncategorized

വീട് നിർമ്മാണത്തിനായി അയൽവാസി 15 അടി താഴ്ചയിൽ മണ്ണ് നീക്കി, ദളിത് കുടുംബത്തിന്‍റെ വീട് അപകടാവസ്ഥയിൽ


മൂന്നാർ: വീട് നിർമ്മാണത്തിനായി അയൽവാസി ആഴത്തിൽ മണ്ണ് നീക്കം ചെയ്തതോടെ ദളിത് കുടുംബത്തിന്‍റെ വീട് അപകടാവസ്ഥയിൽ ആയെന്ന് പരാതി. ഇടുക്കി സേനാപതി സ്വദേശി ചൂരക്കുഴിയിൽ മഞ്ജു ജോസഫും കുടുംബവുമാണ് ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന വീട്ടിൽ കഴിയുന്നത്. നാല് വർഷം മുൻപാണ് മഞ്ജുവിൻറെ അയൽവാസി പുതിയ വീട് നിർമ്മിക്കാൻ ഇവരുടെ വീടിനടുത്തു നിന്ന് മണ്ണ് നീക്കം ചെയ്തത്. പതിനഞ്ച് അടിയോളം താഴ്ചയിൽ മണ്ണ് നീക്കി. വീട് പണി പൂർത്തിയാകുമ്പോൾ സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകും എന്നായിരുന്നു അയൽവാസിയുടെ വാഗ്ദാനം.

കഴിഞ്ഞ ജൂലൈയിൽ സംരക്ഷണ ഭിത്തിയുടെ പണി തീർക്കുമെന്ന് കരാറുമെഴുതി. എന്നാൽ വീട് പണി പൂർത്തിയായി പലതവണ ആവശ്യപെട്ടിട്ടും മതിൽ കെട്ടാനുള്ള നടപടി ഉണ്ടായില്ല. മഴക്കാലം പലത് കഴി‍ഞ്ഞതോടെ മണ്ണ് താഴേക്കിരുന്ന് ചുമരുകൾ വിണ്ടു കിറിയും തറ ഇടിഞ്ഞു താഴ്ന്നും വീട് അപകടാവസ്ഥയിലുമായി. മഴക്കാലത്തു വെള്ളമിറങ്ങി മണ്ണിടിഞ്ഞാൽ വലിയ ദുരന്തമുണ്ടാകും. സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകണമെന്ന് ആവശ്യപെട്ട് ഇവർ നവ കേരള സദസിലും കളക്ടർക്കുമൊക്കെ പരാതി നൽകി. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ മാറിത്താമസിക്കാനാണിപ്പോൾ മഞ്ജു ജോസഫിനോടും കുടുംബത്തിനോടും നിർദ്ദേശിച്ചിരിക്കുന്നത്.

Related posts

സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ വിതരണോദ്ഘാടനം

Aswathi Kottiyoor

മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ

Aswathi Kottiyoor

വന്യജീവി ശല്യത്തിൽ രാഷ്ട്രീയം കാണരുതെന്ന് വനംമന്ത്രി; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ, നാളെ യുഡിഎഫ് രാപകൽ പ്രക്ഷോഭം

Aswathi Kottiyoor
WordPress Image Lightbox